Connect with us

Kuwait

കൃത്യമായ വരുമാന സ്രോതസ്സില്ല; കുവൈത്തില്‍ 15,000 പ്രവാസികളെ നാടുകടത്തി

വിദേശ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 16 പ്രകാരമാണ് നടപടി.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ കാമ്പയിനുകളുടെ ഭാഗമായി ഈവര്‍ഷാരംഭം മുതല്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് 15,000 പ്രവാസികളെ നാടുകടത്തി. വിദേശ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 16 പ്രകാരമാണ് നടപടി. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗത്തിനും വരുമാന മാര്‍ഗമില്ല. ആര്‍ട്ടിക്കിള്‍ 16 പ്രകാരം അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളോ പ്രത്യക്ഷമായ ജീവിത മാര്‍ഗങ്ങളോ ഇല്ലാത്ത പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്താം.

കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും ഏഷ്യന്‍, അറബ് വംശജരാണ്. താമസസ്ഥലം സാധുത ഉള്ളതാണെങ്കിലും ജോലി സ്ഥലത്ത് നിയമ ലംഘനം നടത്തി പിടിക്കപ്പെടുകയോ നിയമവിരുദ്ധമായ താത്കാലിക മാര്‍ക്കറ്റുകളില്‍ പിടിക്കപ്പെടുകയോ ചെയ്താല്‍ പോലും ഉടനടി നാടുകടത്തും. ഈ നടപടികള്‍ തൊഴില്‍ വിപണിയില്‍ നിയന്ത്രണം നിലനിര്‍ത്തുകയും രാജ്യത്തെ നിയമ വിരുദ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും.

Latest