National
അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല; കരസേന മേധാവി മനോജ് പാണ്ഡെ
ദേശീയ കരസേന ദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി|രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കരസേന മേധാവി മനോജ് പാണ്ഡെ. ഭീകര സംഘടനകളെ തകര്‍ക്കുമെന്നും മനോജ് പാണ്ഡെ പറഞ്ഞു. ദേശീയ കരസേന ദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി 15 ദേശീയ കരസേന ദിനമായാണ് രാജ്യം ആചരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പിന്മാറുകയും രാജ്യത്തെ ആദ്യ കരസേന മേധാവി സ്ഥാനമേല്‍ക്കുകയും ചെയ്തതിന്റെ ഓര്‍മ പുതുക്കിയാണ് എല്ലാവര്‍ഷവും ഈ ദിനം ആഘോഷിക്കുന്നത്. ലക്‌നോവില്‍ വെച്ചാണ് പരിപാടി നടന്നത്.
പരിപാടിയില്‍ വെച്ചാണ് അതിര്‍ത്തിയിലെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് മനോജ് പാണ്ഡെ പറഞ്ഞത്. ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


