Kerala
കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് ടൈല്‍സ് ഇറക്കുന്നതിനിടെ അപകടം; അന്യസംസ്ഥാന തൊഴിലാളി മരിച്ചു
നിര്‍മാണം നടക്കുന്ന കെട്ടിടത്തിലേക്കെത്തിച്ച ടൈലുകളാണ് പൊട്ടി മൂന്ന് തൊഴിലാളികളുടെ മുകളിലേക്ക് വീണത്.
തിരുവനന്തപുരം| കഴക്കൂട്ടത്ത് കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് ടൈല്‍സ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയാണ് മരിച്ചത്. ദേശീയ പാതയില്‍ ലുലുമാളിന് എതിര്‍വശത്ത് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. നിര്‍മാണം നടക്കുന്ന കെട്ടിടത്തിലേക്കെത്തിച്ച ടൈലുകളാണ് പൊട്ടി മൂന്ന് തൊഴിലാളികളുടെ മുകളിലേക്ക് വീണത്.
വിദേശത്തുനിന്നെത്തിച്ച വില കൂടിയ ടൈല്‍സായിരുന്നു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നിശമനസേനയെത്തിയാണ് ടൈലുകള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
---- facebook comment plugin here -----





