Connect with us

Nipah virus

നിപ: ഗുരുതരാവസ്ഥയില്‍ ആയിരുന്ന ഒമ്പതു വയസ്സുകാരന്‍ അടക്കം രണ്ടുപേര്‍ രോഗ മുക്തരായി

മരിച്ച മരുതോങ്കര സ്വദേശിയുടെ മകനായ ഒമ്പത് വയസുകാരനും മാതൃസഹോദരനും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് കഴിഞ്ഞത്

Published

|

Last Updated

കോഴിക്കോട് | നിപ ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പതു വയസ്സുകാരന്‍ അടക്കം രണ്ടുപേര്‍ രോഗ മുക്തരായി. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ മകനായ ഒമ്പത് വയസുകാരനും മാതൃസഹോദരനും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞത്.

അതീവ ഗുരുതര നിലയിലാണ് കുട്ടിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടര്‍ന്നത്. പിന്നീട് ഘട്ടം ഘട്ടമായി ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു.

നിപ്പ നെഗറ്റീവായതോടെ ഇവരെ ഇനി വീട്ടില്‍ നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇനി രണ്ടുപേര്‍ കൂടി നിപ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരുടെ പരിശോധന ഫലം കൂടിയാണ് ഇനി ലഭിക്കാനുള്ളത്.