Connect with us

Kerala

നെയ്യാറ്റിന്‍കര സ്‌കൂളിലെ സ്മാര്‍ട്ട് റൂം കുത്തിത്തുറന്ന് മോഷണം

ലക്ഷങ്ങള്‍ വിലവരുന്ന പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണവുമാണ് മോഷണം പോയത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്‌കൂളില്‍ മോഷണം. ഊരുട്ടു കാല ഗവണ്‍മെന്റ് എംടിഎച്ച്എസിലാണ് സംഭവം. സ്‌കൂളിലെ സ്മാര്‍ട്ട് റൂം കുത്തിത്തുറന്നാണ് കവര്‍ച്ച നടന്നിരിക്കുന്നത്.

ലക്ഷങ്ങള്‍ വിലവരുന്ന പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണവുമാണ് മോഷണം പോയത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് അന്വേഷണം ആരംഭിച്ചു.

Latest