Connect with us

Kerala

വനം വകുപ്പിന്റെ പുതിയ നിര്‍ദേശങ്ങള്‍; തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലെന്ന് ദേവസ്വങ്ങള്‍

'വെറ്ററിനറി സംഘം പരിശോധിച്ച ആനകളെ വനം വകുപ്പ് വീണ്ടും പരിശോധിക്കുന്നത് ശരിയല്ല. പൂരത്തിന്റെ തലേദിവസം ഇത്തരം നിര്‍ദേശങ്ങള്‍ വരുന്നത് ദുരൂഹമാണ്.'

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വനം വകുപ്പിന്റെ പുതിയ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍. വെറ്ററിനറി സംഘം പരിശോധിച്ച ആനകളെ വനം വകുപ്പ് വീണ്ടും പരിശോധിക്കുന്നത് ശരിയല്ല. പൂരത്തിന്റെ തലേദിവസം ഇത്തരം നിര്‍ദേശങ്ങള്‍ വരുന്നത് ദുരൂഹമാണ്. ഇതോടെ തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ദേവസ്വങ്ങള്‍ പ്രതികരിച്ചു.

പുതിയ നിബന്ധനകള്‍ അനുസരിച്ച് ആനകളെ പരിശോധനക്ക് വിട്ടുനല്‍കില്ലെന്ന് ആന ഉടമകള്‍ അറിയിച്ചു. നടക്കുന്നത് ഉദ്യോഗസ്ഥരുടെ തേര്‍വാഴ്ചയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു.

വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിക്കുന്നതിന് പുറമേ വനംവകുപ്പിന്റെ ഡോക്ടര്‍മാര്‍ കൂടി ആനകളെ പരിശോധിക്കണമെന്നാണ് പുതിയ ഉത്തരവിലെ നിര്‍ദേശം. 80 ആര്‍ ആര്‍ ടി അംഗങ്ങളെ ആനകളെ നിയന്ത്രിക്കാന്‍ നിയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശദീകരണം തേടിയതായി വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉത്തരവ് ഇറക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് പരാതിയുയര്‍ന്ന സാഹചര്യത്തിലാണിത്. ഗൗരവമായ വിഷയം ലാഘവത്തോടെയാണു കൈകാര്യം ചെയ്തതെന്നാണ് ആരോപണം. വിശദീകരണം കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest