Connect with us

Kerala

എം എസ് എഫിനും യൂത്ത് ലീഗിനും പുതിയ ദേശീയ ഭാരവാഹികള്‍

പി വി അഹമ്മദ് സാജു എം എസ് എഫിന്റേയും ആസിഫ് അന്‍സാരി യൂത്ത്‌ലീഗിന്റേയും ദേശീയ പ്രസിഡന്റുമാര്‍; ടി പി അഷ്റഫലി യൂത്ത് ലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി

Published

|

Last Updated

ചെന്നൈ | മുസ്ലിം ലീഗിന്റെ പോഷക സംഘടനകളായ എം എസ് എഫിന്റേയും യൂത്ത്‌ലീഗിന്റേയും പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെന്നൈയില്‍ നടക്കുന്ന മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്.

പി വി അഹമ്മദ് സാജുവാണ് എം എസ് എഫിന്റെ പുതിയ പ്രസിഡന്റ്. നേരത്തെ എം എസ് എഫ് പ്രസിഡന്റായിരുന്ന ടി പി അഷ്റഫലി യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി. പാണക്കാട് മൊഈന്‍ അലി യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ്. ദേശീയ കമ്മിറ്റി

എം എസ് എഫ്: പി വി അഹമ്മദ് സാജു (പ്രസി), എസ് എച്ച് മുഹമ്മദ് അര്‍ഷദ് (ജന.സെക്ര), അതീബ് ഖാന്‍ (ട്രഷറര്‍).

യൂത്ത് ലീഗ്: ആസിഫ് അന്‍സാരി (പ്രസി), ഫൈസല്‍ ബാബു (ജന.സെക്ര), ടി പി അഷ്റഫലി (ഓര്‍ഗനൈിസിംഗ് സെക്ര), മുഈനലി ശിഹാബ് തങ്ങള്‍, ഷിബു മീരാന്‍, സജ്ജാദ് ഹുസൈന്‍ അക്തര്‍, ഉമര്‍ ഇനാംദര്‍, സുബൈര്‍ ഖാന്‍, അന്‍വര്‍ സാദത്ത്, ഹസന്‍ സക്കരിയ (വൈസ് പ്രസി), അന്‍സാരി മദാര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍

---- facebook comment plugin here -----

Latest