Connect with us

Infotainment

പുതിയ മാരുതി സുസുക്കി ബലേനോ ബുക്കിംഗ് ആരംഭിച്ചു

2022 ഫെബ്രുവരി 20-ന് വാഹനത്തിന്റെ ലോഞ്ച് നടക്കുമെന്നാണ് സൂചനകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| മാരുതി സുസുക്കി നെക്സ ഡീലര്‍ഷിപ്പുകള്‍ ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന പുതിയ ബലേനോയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. 2022 ഫെബ്രുവരി 20-ന് വാഹനത്തിന്റെ ലോഞ്ച് നടക്കുമെന്നാണ് സൂചനകള്‍. ഗുജറാത്ത് പ്ലാന്റില്‍ പുതിയ ബലേനോയുടെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

2022 ബലേനോ ഒന്നിലധികം വേരിയന്റുകളിലും എക്സ്റ്റീരിയര്‍ പെയിന്റ് ഷേഡുകളിലും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍വശത്ത് പുതിയ ബലേനോയ്ക്ക് എല്‍ ആകൃതിയിലുള്ള റാപ്പറൗണ്ട് ഹെഡ്ലാമ്പുകള്‍ ലഭിക്കും. 2022 ബലേനോയ്ക്ക് പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡുകള്‍ ഉണ്ടായിരിക്കും. എയര്‍ബാഗുകളുടെ എണ്ണം മുന്‍നിര മോഡലുകളില്‍ ആറ് വരെയായിരിക്കും. ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍, മുന്നിലും പിന്നിലും യാത്രക്കാര്‍ക്ക് കര്‍ട്ടന്‍ ബാഗുകള്‍ തുടങ്ങിയവ ഉണ്ടാകും.

രണ്ട് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ പുതിയ ബലേനോയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരെണ്ണം 83 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നതും മറ്റൊന്ന് 12 വി മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് 90 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നതും. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് ബലേനോ. ടാറ്റ, ഹ്യുണ്ടായ് എന്നീ കമ്പനികളുടെ പുതിയ മോഡലുകളായിരിക്കും 2022 ബലേനോയുടെ എതിരാളികള്‍.

 

---- facebook comment plugin here -----

Latest