Organisation
ആര് എസ് സി റിയാദ് സിറ്റി സോണിന് പുതിയ നേതൃത്വം
ചെയര്മാന് അനസ് അമാനിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ലുഖ്മാന് പാഴൂര്‍ ഉദ്ഘാടനം ചെയ്തു.
റിയാദ് | ‘നമ്മളാവണം’ എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സിറ്റി സോണ്‍ സംഘടിപ്പിച്ച യൂത്ത് കണ്‍വീന്‍ സമാപിച്ചു. ചെയര്മാന് അനസ് അമാനിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഐ സി എഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ലുഖ്മാന് പാഴൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് അബ്ദുല്ല സഖാഫി ഓങ്ങല്ലൂര്‍, കബീര്‍ ചേളാരി, സലീം പട്ടുവം, നൂറുദ്ധീന്‍ കുറ്റ്യാടി, ബഷീര്‍ ബുഖാരി, സ്വാദിഖ് ജഫനി, മുഹമ്മദ് റോഷിക് കൊടുവള്ളി നേതൃത്വം നല്കി.
പുതിയ ഭാരവാഹികളായി സുഹൈല്‍ നിസാമി (ചെയര്മാന്), ഫസല്‍ പത്തനാപുരം (ജനറല്‍ സെക്രട്ടറി), സഅദുദ്ധീന്‍ കൈതപൊയല് (എക്്സിക്യൂട്ടീവ് സെക്രട്ടറി), ഇബ്രാഹിം ബാദ്ഷാ, അബ്ദുല്‍ വാഹിദ് സഖാഫി (സംഘടനാ കാര്യം), മുഹമ്മദ് റാഫി, കെ ടി അഫ്സല് (മീഡിയ), എസ് എം ഫൈസല്‍, നൗഷാദ് സഖാഫി (ഫിനാന്‍സ്), അബ്ദുല്‍ ഖാദര്‍ ജീലാനി, ഇസ്മായില്‍ അബ്ദുല്‍ റഹ്മാന് (കലാലയം), അബ്ദുല്‍ ശുക്കൂര്‍, കെ പി ജംഷീര്‍ (വിസ്ഡം) എന്നിവരെ തിരഞ്ഞെടുത്തു. സുഹൈല്‍ നിസാമി സ്വാഗതവും ഫസല്‍ പത്തനാപുരം നന്ദിയും പറഞ്ഞു