Connect with us

Kerala

മോഷ്ടിച്ച ബൈക്കിലെത്തി മാല കവര്‍ച്ച; പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം വെട്ടുകാട് സ്വദേശികളായ അനൂപ് ആന്റണി, സഞ്ചു എന്നിവരെയാണ് പോലീസ് പിടികൂടിയത്.

Published

|

Last Updated

തിരുവനന്തപുരം | മോഷ്ടിച്ച ബൈക്കിലെത്തി മാല കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം വെട്ടുകാട് സ്വദേശികളായ അനൂപ് ആന്റണി, സഞ്ചു എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇന്ന് ഇരുവരെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

കഴിഞ്ഞ ദിവസം കഴക്കൂട്ടം ജംഗ്ഷനു സമീപത്തെ നീതി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതികള്‍ തുമ്പയിലെത്തുകയും റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.

സി സി ടി വി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പേട്ട, വഞ്ചിയൂര്‍, വലിയതുറ, തമ്പാനൂര്‍, ഫോര്‍ട്ട് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മുപ്പതോളം മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍. അനൂപ് ആന്റണി രണ്ടു തവണ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ളയാളാണ്.