Connect with us

National

ബിഹാറില്‍ എന്‍ഡിഎ മുന്നേറ്റം; കോണ്‍ഗ്രസിന്റേത് ദയനീയ പ്രകടനം

ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയാവും എന്നതാണ് ഇപ്പോഴത്തെ നില.

Published

|

Last Updated

 പാട്‌ന | ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷം പിന്നിട്ട് മുന്നേറുകയാണ്എന്‍ ഡി എ സഖ്യം. ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയാവും എന്നതാണ് ഇപ്പോഴത്തെ നില. 92 സീറ്റുകളില്‍ ഒറ്റക്ക് മുന്നേറുകയാണ് ബി ജെ പി. 200ല്‍ അധികം സീറ്റുകളിലാണ് എന്‍ ഡി എ ലീഡ് ചെയ്യുന്നത്.

അതേസമയം, 36 സീറ്റില്‍ മാത്രമാണ് മഹാസഖ്യത്തിന് ലീഡുള്ളത്. കോണ്‍ഗ്രസ്സ് സംസ്ഥാനത്ത് തകര്‍ന്നടിയുന്ന നിലയാണുള്ളത്. അഞ്ചിടത്ത് മാത്രമാണ് കോണ്‍ഗ്രസ്സിന് ലീഡ്.

വിജയ പ്രതീക്ഷയില്‍ ബി ജെ പി ദേശീയ ആസ്ഥാനത്ത് വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് ബീഹാര്‍ മന്ത്രി അശോക് ചൗധരി പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest