Connect with us

Kerala

ഫൈസലിൻ്റെ അയോഗ്യത നീക്കാന്‍ കത്തുനല്‍കി എന്‍ സി പി

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് നടപടി അസാധുവാകും

Published

|

Last Updated

കൊച്ചി | ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെതിരായ കവരത്തി സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍ സി പി. ഇതിനായി ലോക്സഭാ സെക്രട്ടറി ജനറലിന് എന്‍ സി പി ദേശീയ വൈസ് പ്രസിഡൻ്റ് പ്രഫുല്‍ പട്ടേല്‍ കത്തുനല്‍കിയതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ അറിയിച്ചു.

അയോഗ്യത നീങ്ങുന്നതോടെ ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി അസാധുവാകുമെന്ന് അദ്ദേഹം പറഞ്ഞു. വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയ സമയം മുതല്‍ മുഹമ്മദ് ഫൈസലിന് അയോഗ്യത കല്‍പിച്ച തീരുമാനം നിലനില്‍ക്കില്ലെന്നതാണ് സുപ്രീം കോടതിയുടെ മുന്‍കാല ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി എന്‍ സി പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

 

Latest