Connect with us

navakerala bus

നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കും

കോഴിക്കോട്-ബെംഗളൂരു റൂട്ടിലായിരിക്കും സര്‍വീസ് നടത്തുക

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ ധാരണ. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഈ ബസ്സ് സര്‍വീസ് ആരംഭിക്കാനാണ് കെ എസ് ആര്‍ ടി സി തീരുമാനം.

സ്റ്റേറ്റ് ക്യാരേജ് പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ സര്‍വീസ് കാര്യത്തില്‍ തീരുമാനമെടുക്കും. കൂടിയ നിരക്കില്‍ ആയരിക്കും സര്‍വീസ് നടത്തുക. ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ടാക്ട് ക്യാരേജ് പെര്‍മിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കിയിരുന്നു. യാത്രക്കാരുടെ ലഗേജ് വെക്കാന്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്. ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്സും മാറ്റിയിട്ടില്ല.

കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു ആദ്യം ആലോചിച്ചത്. ഭാരത് ബെന്‍സിന്റെ ഈ ബസ് പുതുക്കി പണിയുന്നതിനായി ബെംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. പിന്നീട് കെ എസ് ആര്‍ ടി സിയുടെ പാപ്പനംകോട്ടെ വര്‍ക് ഷോപ്പില്‍ എത്തിച്ചു. ഇതിന് പിന്നാലെയാണ് ബസ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.