National
ദേശീയ സാഹിത്യോത്സവ്: പ്രതിഭകള്‍ എത്തിത്തുടങ്ങി
സംസ്ഥാനതല മത്സരങ്ങളിലൂടെ യോഗ്യത നേടിയ 26 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികളാണ് ദേശീയ സാഹിത്യോത്സവില്‍ പങ്കെടുക്കുന്നത്.
ദേശീയ സാഹിത്യോത്സവില്‍ പങ്കെടുക്കാനെത്തിയ ജമ്മു & കശ്മീര്‍ ടീമിനെ ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വാഗതസംഘം സ്വീകരിക്കുന്നു.
ചെന്നൈ | ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ ചെന്നൈയില്‍ നടക്കുന്ന ദേശീയ സാഹിത്യോത്സവില്‍ പങ്കെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിത്തുടങ്ങി. ജമ്മു കശ്മീര്‍, ബിഹാര്‍ വെസ്റ്റ്, അസം വെസ്റ്റ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഇതിനകം ചെന്നൈയിലെത്തി. സംസ്ഥാനതല മത്സരങ്ങളിലൂടെ യോഗ്യത നേടിയ 26 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികളാണ് ദേശീയ സാഹിത്യോത്സവില്‍ പങ്കെടുക്കുന്നത്.
മാസങ്ങളുടെ തയ്യാറെടുപ്പിലൂടെ ചെന്നൈയില്‍ വിപുലമായ ക്രമീകരണങ്ങളാണ് ദേശീയ സാഹിത്യോത്സവിനായി ഒരുക്കിയിട്ടുള്ളത്. എഴുത്ത്, പ്രസംഗം, വായന, പാരായണം തുടങ്ങി സര്‍ഗാത്മക ആവിഷ്‌കാരത്തിന്റെ വിവിധ മേഖലകളിലായി എട്ട് വിഭാഗങ്ങളില്‍ 103 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ചരിത്രാവിഷ്‌കാരമായ ‘ഹിജ്‌റ എക്‌സ്‌പെഡിഷന്‍’ ദേശീയ സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്ന എക്‌സ്‌പെഡിഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി അവതരിപ്പിക്കും.
Content Highlights:
The National Sahityotsav literary festival has commenced with the arrival of talented writers and delegates. The event features diverse literary discussions, cultural sessions, and intellectual gatherings. Participants from across the region are arriving to celebrate literature and culture.


