Connect with us

National

സുരക്ഷാ ആശങ്ക; പുതിയ എ ഐ മോഡലിന്റെ ലഭ്യത നിയന്ത്രിച്ച് ഗൂഗിള്‍

ഗൂഗിളിന്റെ ഏറ്റവും ശേഷിയേറിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ തത്ക്കാലം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കില്ല.

Published

|

Last Updated

സാന്‍ ഫ്രാന്‍സിസ്‌കോ | സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് പുതിയ എ ഐ മോഡലിന്റെ ലഭ്യത നിയന്ത്രിച്ച് ഗൂഗിള്‍. ഗൂഗിളിന്റെ ഏറ്റവും ശേഷിയേറിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ തത്ക്കാലം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ‘ജെമിനി 4 ആര്‍ഗോണ്‍’ എന്ന മോഡല്‍ തിരഞ്ഞെടുക്കപ്പെട്ട സൈബര്‍ സുരക്ഷാ വിദഗ്ധര്‍ക്ക് മാത്രമായിരിക്കും ഇപ്പോള്‍ ലഭ്യമാക്കുക.

മുന്‍നിര എ ഐ ശേഷികള്‍ സുരക്ഷിതമായി പുറത്തിറക്കുക ഘട്ടം ഘട്ടമായി മാത്രമേ പ്രാവര്‍ത്തികമാക്കാനാകൂവെന്ന് പുതിയ മോഡല്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള ബ്ലോഗ് പോസ്റ്റില്‍ ഗൂഗിളിന്റെ ചീഫ് എ ഐ ആര്‍ക്കിടെക്റ്റ് കോറേ കവുക്ചുവോഗ്ലു കുറിച്ചു. മോഡല്‍ യു എസ് സര്‍ക്കാറിന് നേരത്തെത്തന്നെ സ്വമേധയാ നല്‍കിവരുന്നുണ്ടെന്നും ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് മുമ്പായി പരിശോധകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ശേഖരിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, ആന്ത്രോപിക് മേധാവി ദാരിയോ അമോദെയ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ ടെക് എക്‌സിക്യൂട്ടീവുകളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഗൂഗിളിന്റെ പ്രഖ്യാപനം. സ്വന്തം എ ഐ സംവിധാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് നിരീക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്ന ധാരണയില്‍ സാങ്കേതിക വിദഗ്ധന്മാര്‍ ഒപ്പുവെച്ചിരുന്നു. ബേങ്കുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവ ഹാക്ക് ചെയ്യാന്‍ ഈ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചേക്കാമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.

Content Highlights:
Google has limited the rollout of its newest artificial intelligence model citing critical security concerns. The decision aims to prevent potential misuse and address vulnerabilities identified during internal safety testing. Full access will remain restricted until enhanced security protocols are implemented.

 

Latest