National
നാസിക് ടിസിഎസിലെ ലൈംഗികാതിക്രമ കേസ്; ഒളിവിലായിരുന്ന നിദ ഖാന്‍ അറസ്റ്റില്‍
ഛത്രപതി സാംബാജി നഗറില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്
മുംബൈ | നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ (ടിസിഎസ്) ലൈംഗികാതിക്രമ കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതി എച്ചആര്‍ മാനേജര്‍ നിദ ഖാന്‍ അറസ്റ്റില്‍. ഛത്രപതി സാംബാജി നഗറില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാന്റെ അറസ്റ്റ്. കേസ് രജിസ്റ്റര്‍ ചെയ്ത് 25 ദിവസത്തിന് ശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്.
ഗര്‍ഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാന്‍ നാസിക് കോടതിയെ സമീപിച്ചുവെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നാസിക് എസ്‌ഐടി, ഛത്രപതി സംഭജിനഗര്‍ പൊലീസ് കമ്മീഷണറേറ്റ്, ക്രൈം ബ്രാഞ്ച് എന്നിവര്‍ സംയുക്തമായാണ് നിദ ഖാനെ അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
2021 ഡിസംബറിലാണ് നിദ ഖാന്‍ കമ്പനിയില്‍ ചേര്‍ന്നത്. ആരോപണങ്ങളെത്തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. . ചില ജീവനക്കാര്‍ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവര്‍ത്തന ശ്രമങ്ങള്‍ എന്നിവ നേരിട്ടതായി പരാതി നല്‍കിയിരുന്നു.കേസുമായി ബന്ധപ്പെട്ട് 9 എഫ്‌ഐആറുകളാണ് പോലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഏഴ് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ 8 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു







