Business
ഓണം ഷോപ്പിംഗ് ആഘോഷവുമായി 'മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4' ആരംഭിച്ചു
ഓണ വിപണിയെ ലക്ഷ്യമിട്ട് 2,500 കോടി രൂപയുടെ വിറ്റുവരവും, 2026 -27 സാമ്പത്തിക വര്‍ഷത്തില്‍ 7,500 കോടി രൂപയ്ക്കുമേല്‍ റെക്കോര്‍ഡ് വരുമാനവും കൈവരിക്കുക എന്നതാണ് മൈജി ലക്ഷ്യമിടുന്നത്.
മൈജിയുടെ ഈ വര്‍ഷത്തെ ഓണം ഓഫര്‍ 'മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4' കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എ. കെ ഷാജി, ബ്രാന്‍ഡ് അംബാസഡര്‍മാരായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്നു
ചരിത്രം തിരുത്തിയെഴുതുന്ന ഓണം ഷോപ്പിംഗ് ആഘോഷവുമായി ‘മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4’ ആരംഭിച്ചു. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം അപ്ലയന്‍സസ് റീട്ടെയില്‍ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ വിശ്വാസത്തിന്റെയും മികച്ചസേവനത്തിന്റെയും പ്രതീകമായി തുടരുന്ന മൈജി, ഈ ഓണം സീസണില്‍ കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷമായ മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4 ന് തിരിതെളിച്ചു.
30 കോടിയിലധികം രൂപയുടെ സമ്മാനങ്ങളുംആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും, കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിലക്കുറവുകളുമാണ് ‘-മൈജി ഓണം മാസ്സ് ഓണംസീസണ്‍ 4 ന്റെ ഭാഗമായി കേരളമൊട്ടാകെയുള്ള മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പില്ലാതെ സമ്മാനങ്ങള്‍ 45 ദിവസത്തിനുള്ളില്‍ തന്നെ ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുന്നു എന്നതാണ് മൈജിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഓണത്തിനൊപ്പം റെക്കോര്‍ഡ് വിറ്റുവരവിനൊരുങ്ങി മൈജി
ഓണ വിപണിയെ ലക്ഷ്യമിട്ട് 2,500 കോടി രൂപയുടെ വിറ്റുവരവും, 2026 -27 സാമ്പത്തിക വര്‍ഷത്തില്‍ 7,500 കോടി രൂപയ്ക്കുമേല്‍ റെക്കോര്‍ഡ് വരുമാനവും കൈവരിക്കുക എന്നതാണ് മൈജി ലക്ഷ്യമിടുന്നത്. കൂടാതെ ഈ സാമ്പത്തിക വര്‍ഷം പുതിയതായി 40 മുതല്‍ 50 വരെ ഷോറൂമുകള്‍ തുറക്കാനാണ് മൈജി ലക്ഷ്യംവെക്കുന്നത്. ഈ വ്യാപനത്തിലൂടെ നിലവില്‍ 5800 ഓളം വരുന്ന ജീവനക്കാരുടെ എണ്ണം പുതിയ തൊഴില്‍ അവസരങ്ങളൊരുക്കി 10000 ആയി ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് മൈജി.
മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4 പ്രധാന ആകര്‍ഷണങ്ങള്‍
30 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4 ലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ സെപ്റ്റംര്‍ 30 വരെ പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്‌സിന് നറുക്കെടുപ്പിലൂടെ 20 കാര്‍, 25 സ്‌കൂട്ടര്‍, 1 ലക്ഷം രൂപ വീതം 100 പേര്‍ക്ക് കാഷ് പ്രൈസ്, 50 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പ് ( 25 ദമ്പതികള്‍) കൂടാതെ ബമ്പര്‍ സമ്മാനമായി ഒരാള്‍ക്ക് ബി എം ഡബ്ലൂ(BMW) കാര്‍ എന്നീ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് മൈജി ഒരുക്കിയിരിക്കുന്നത്.
കൂടാതെ ഓഗസ്റ്റ് 6 മുതല്‍ സെപ്റ്റംബര്‍ 10 വരെ പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന കസ്റ്റമേഴ്സിന് സ്‌ക്രാച്ച് & വിന്നിലൂടെ 500 സ്മാര്‍ട്ട് ടിവി, 500 വാഷിംഗ് മെഷീന്‍, 500 റെഫ്രിജറേറ്റര്‍, 1000 മിക്‌സര്‍ ഗ്രൈന്‍ഡര്‍, 250 സ്മാര്‍ട്ട്‌ഫോണ്‍, 500 പാര്‍ട്ടി സ്പീക്കര്‍, 6000 ട്രോളി ബാഗ്, 4000 പ്രീമിയം ബാക്ക്പാക്ക് ബാഗ് തുടങ്ങിയ അനവധി നിരവധി സമ്മാനങ്ങള്‍ നേടാം. കൂടാതെ കസ്റ്റമേഴ്‌സിന് 100% വരെ ക്യാഷ്ബാക്ക് വൗച്ചര്‍, 10,000 രൂപ വരെ ഡിസ്‌കൗണ്ട് വൗച്ചര്‍ എന്നിവ നേടാനും അവസരമുണ്ട്. 5,000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്‌സിനാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക.
ഈ സമ്മാനങ്ങള്‍ക്ക് പുറമെ ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ നല്‍കുന്ന സ്‌പെഷ്യല്‍ ഓണം ഓഫറുകളും ഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്‍കുന്ന ഓഫറുകളും കൂടി ചേര്‍ന്ന് കേരളം കണ്ട ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കത്തിനാണ് മൈജി തുടക്കം കുറിച്ചിരിക്കുന്നത്. മൈജിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ www.myg.in വഴി പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്‌സിനും ഈ ഓഫറുകള്‍ ലഭ്യമാണ്.
ഏറ്റവും കൂടുതല്‍ ഫിനാന്‍സ് പാര്‍ട്ണര്‍മാരുടെ പങ്കാളിത്തം
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫിനാന്‍സ് സ്ഥാപനങ്ങളുമായി സഹകരിച്ചിരിക്കുന്ന സ്ഥാപനമാണ് മൈജി. ഉപഭോക്താവിന് ഏതെങ്കിലും ഒരു ഫിനാന്‍സ് പാര്‍ട്ണറുടെ സേവനം ലഭ്യമല്ലാതെ വന്നാല്‍ ഇതര പങ്കാളികളുടെ സേവനംഉപയോഗപ്പെടുത്താനുള്ള സൗകര്യം മൈജിയില്‍ ലഭിക്കും. No Cost EMI, 1 EMI Cashback, Credit and Debit കാര്‍ഡുകളിലൂടെയുള്ള ക്യാഷ്ബാക്ക് ഓഫേഴ്‌സ് എന്നിവയ്ക്ക് പുറമെ ബജാജ്, എച്ച് ഡി ബി, ഐ ഡി എഫ് സി, ടി വി എസ് തുടങ്ങിയ ഫിനാന്‍സ് സ്ഥാപനങ്ങളുടെ സഹകരണം മൈജിക്കൊപ്പമുണ്ട്. കുടാതെ, Paytm, Pine Labs എന്നി പെയ്‌മെന്റ് ആപ്പുകള്‍ വഴിയുള്ള ഇന്‍സ്റ്റന്റ് ഓഫറുകളും കസ്റ്റമേഴ്‌സിന് ലഭ്യമാണ്.
കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയും കൂടുതല്‍ ഓഫറുകളും, കൂടാതെ 150ല്‍ അധികം ഷോറൂമുകളിലേക്ക് ഇടനിലക്കാരെ ഒഴിവാക്കി പ്രൊഡക്റ്റുകള്‍ ബ്രാന്‍ഡുകളില്‍ നിന്ന് നേരിട്ട് ബള്‍ക്ക് പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയും മികച്ച ഓഫറുകളും നല്‍കാന്‍ കഴിയുന്നു എന്നതാണ് മൈജിയുടെ മുഖമുദ്ര. ഉപഭോക്താക്കള്‍ തങ്ങളിലര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണക്കും പകരമായി തിരിച്ച് വിലക്കുറവും ഓഫറുകളും സമ്മാനിക്കുക എന്നതാണ് ബ്രാന്‍ഡിന്റെ പ്രഖ്യാപിത ലക്ഷ്യം.
ഷോപ്പിങ്ങിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്ന മൂല്യവര്‍ധിത സേവനങ്ങള്‍
മൈജി സൂപ്പര്‍ EMI : അനായാസ തവണ വ്യവസ്ഥകളില്‍ എന്തും വാങ്ങാനുള്ള സൗകര്യം.
മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍: ഗാഡ്ജറ്റുകള്‍ക്ക് ഇന്‍ഷുറന്‍സിന് തുല്യമായ സംരക്ഷണം
മൈജി എക്‌സട്രാ വാറന്റി: ബ്രാന്‍ഡ് വാറന്റിക്ക് പുറമെ മൈജി നല്‍കുന്ന അധിക വാറന്റി
മൈജി കെയര്‍: എല്ലാ ഷോറൂമുകളിലും ലഭിക്കുന്ന സുതാര്യമായ ഹൈടെക്ക് റിപ്പയര്‍ ആന്റ് സര്‍വ്വീസ്
മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍ : പഴയ സാധനങ്ങള്‍ മികച്ച വിലയില്‍ കൈമാറി പുതിയത് എടുക്കാനുള്ള സൗകര്യം.
മൈജി മൈ റിവാര്‍ഡ് പോയിന്റ്‌സ്: ഷോപ്പിങ്ങിലൂടെ ലഭിക്കുന്ന അധിക നേട്ടങ്ങള്‍
മൈജി 2 Fast – www.myg.in വഴി വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ പ്രമുഖ നഗരങ്ങളില്‍ മണിക്കൂറിനുള്ളില്‍ ഡെലിവര്‍ ചെയ്യുന്ന സേവനം
സംസ്ഥാനത്തിന് പുറത്തും ഷോറൂമുമായി മൈജി ഫ്യൂച്ചര്‍
കേരളത്തിന് പുറമെ കര്‍ണ്ണാടകയിലും , തമിഴ്‌നാട്ടിലും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ബിസിന്‌സ് വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മൈജി ആരംഭിച്ച് കഴിഞ്ഞു. നിലവില്‍ കര്‍ണ്ണാടകയിലെ മംഗലാപുരത്ത് മൈജി ഫ്യൂച്ചര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ട്, പുത്തൂര്‍, സൂറത്ത്കല്‍ എന്നിവിടങ്ങളിലും ഉടന്‍ഷോറൂം പ്രവര്‍ത്തനം ആരംഭിക്കും.
മൈജിയുടെ സ്വന്തം ബ്രാന്‍ഡുകളും ഭാവി പദ്ധതികളും
ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ മികച്ച ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങള്‍, ഹോം & കിച്ചണ്‍ അപ്ലയന്‍സസ് നല്‍കുക എന്ന ലക്ഷ്യം വെച്ച് മൈജി സ്വന്തം ബ്രാന്‍ഡില്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് ഇറക്കി കഴിഞ്ഞു. മൈജിയുടെ സ്വന്തം ബ്രാന്‍ഡ് ടീവികള്‍, ഡിജിറ്റല്‍ ആക്‌സസറികള്‍, ഫാനുകള്‍, അയണ്‍ ബോക്‌സ്, കെറ്റില്‍ തുടങ്ങിയ പ്രോഡക്റ്റുകള്‍ കൂടാതെ മൈജിയുടെ പ്രീമിയം ബ്രാന്‍ഡ് നോണ്‍സ്റ്റിക്ക് കുക്ക് വെയറുകള്‍, സ്പീക്കേഴ്‌സ് അടക്കമുള്ള ഡിജിറ്റല്‍ ആക്‌സസറീസും വിപണിയിലിറക്കിയിട്ടുണ്ട്.
നിലവില്‍ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ലഭ്യമാകുന്ന ഇവ അധികം താമസിയാതെ ഇന്ത്യയൊട്ടാകെ പൊതുവിപണിയില്‍ അവതരപ്പിക്കും. ബെസ്റ്റ് ക്വാളിറ്റി, ബെസ്റ്റ് പ്രൈസ് റേഞ്ച് , ബെസ്റ്റ് ഡ്യുറബിലിറ്റി, ബെസ്റ്റ് കളര്‍ തീം, ബെസ്റ്റ് ഡിസൈന്‍, ഈസി ടു യൂസ് തുടങ്ങിയഫീച്ചറുകളുമായി ഏത് ലോകോത്തര ഉല്‍പ്പന്ന നിരക്കൊപ്പവും കിടപിടിക്കുന്നവയാണ് ഇവ.
ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ മഞ്ജു വാര്യരും ടൊവിനൊ തോമസും
മുന്‍വര്‍ഷത്തേത് പോലെ ഈ വര്‍ഷത്തെ ഓണത്തിനും മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും യുവജനങ്ങളുടെ പ്രിയ നായകന്‍ ടൊവിനൊ തോമസുമാണ് മൈജിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി എത്തുന്നത്. ബ്രാന്‍ഡിന്റെ ആധുനികവും യുവതലമുറയോട് ചേര്‍ന്നുനില്‍ക്കുന്നതുമായ പ്രതിച്ഛായ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം, ന്യൂജനറേഷന്‍ ഉപഭോക്താക്കളുമായി മികച്ച ആശയവിനിമയം സ്ഥാപിക്കാനും ഇരുവരുടെയും സാന്നിധ്യം നിര്‍ണായക പങ്കുവഹിക്കുമെന്ന് മൈജി പ്രതീക്ഷിക്കുന്നു.
താരസമ്പന്നമായി മൈജി ‘മാസ്സ് ഓണം സീസണ്‍ 4’ പരസ്യചിത്രം
മൈജിയുടെ ‘ഓണം മാസ്സ് ഓണം സീസണ്‍ 4’-ന്റെ ത്രില്ലടിപ്പിക്കുന്ന പരസ്യചിത്രം കോടികള്‍ ചെലവഴിച്ച് മൂന്ന് ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. മഞ്ജു വാര്യര്‍, ടൊവിനോ, ജിബിന്‍ ഗോപിനാഥ്, ചിപ്പി ദേവസി, ദ്രുവന്‍ തുടങ്ങിയവര്‍ ഈ പരസ്യചിത്രത്തില്‍ അണിനിരന്നു. പ്രശസ്ത സിനിമ, പരസ്യ സംവിധായകന്‍ മൃദുല്‍ നായരാണ് പരസ്യചിത്രം സംവിധാനം ചെയ്തത്. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും, അജീഷ് രാമന്‍ തിരക്കഥയും, മണികണ്ഠന്‍ അയ്യപ്പ സംഗീത സംവിധാനവും നിര്‍വഹിച്ചു. ജാസി ഗിഫ്റ്റ്, തിരുമാലി, ഹിംന ഹിലാരി, നിഹാര ഹര്‍ഷ്, മണികണ്ഠന്‍ അയ്യപ്പ എന്നിവരാണ് ഗായകര്‍.
നാളെയുടെ ടെക്‌നീഷ്യന്‍മാരെ വാര്‍ത്തെടുക്കാന്‍ മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
സ്‌കില്‍ഡ് ടെക്‌നീഷ്യന്‍സിനെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മൈജി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമായ മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പ്രവര്‍ത്തനവും എടുത്ത് പറയേണ്ട ഒന്നാണ്. അറിവും ആഴത്തിലുള്ള പരിശീലനവുമുള്ള എന്‍ജിനീയര്‍മാരെയും ടെക്‌നീഷ്യന്‍സിനേയും വാര്‍ത്തെടുക്കുക എന്ന ദൗത്യത്തിനായി എം ഐ ടി പ്രവര്‍ത്തിക്കുന്നു. മികച്ച വരുമാനവും, തൊഴില്‍ അവസരവും നല്‍കുന്ന ഒരു നല്ല കരിയര്‍ കണ്ടെത്തുവാന്‍ മൈജിയുടെ ഈ പരിശീലന കേന്ദ്രം വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.
ടെക്‌നീഷ്യന്മാരായി വനിതകളെ വാര്‍ത്തെടുത്ത് മൈജി
ഇലക്ട്രോണിക് ഉപകരണങ്ങളുടെ സര്‍വീസിങ് മേഖലയിലേക്ക് വനിതകളെ കൊണ്ടുവന്നതിനൊപ്പം, ഇന്ത്യയിലെ ആദ്യത്തെ വനിതകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററും സ്ഥാപിച്ചുകൊണ്ട് മൈജി ശ്രദ്ധേയമായ മാതൃക സൃഷ്ടിച്ചു.
CSR പ്രവര്‍ത്തനങ്ങളിലൂടെ സമൂഹ്യ പുരോഗതിയിലേക്ക്
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ (CSR) ഭാഗമായി ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് മൈജി കേരളത്തില്‍ നടപ്പിലാക്കിവരുന്നത്. പ്രായമായവരില്‍ ഡിജിറ്റല്‍ സാക്ഷരത അഭ്യസിപ്പിക്കുന്നതിനുള്ള സ്മാര്‍ട്ട് സ്റ്റാര്‍ട്ട് പ്രോഗ്രാം, കുട്ടികളില്‍ ക്രിയാത്മകത വളര്‍ത്തിയെടുക്കുന്നതിനായി തുടക്കം കുറിച്ച ഫോണ്‍ വേണ്ട ക്യാമ്പയിനിന്റെ ഭാഗമായുള്ളപ്രവര്‍ത്തനങ്ങള്‍, സ്‌പോര്‍ട്‌സ് സ്‌പോണ്‍സര്‍ഷിപ്പ്, യങ് ഫിലിം മേക്കേഴ്‌സിന് പ്രോത്സാഹനം നല്‍കാന്‍ Phoneflix , വനിതകളെ സ്വയം തൊഴില്‍ സംരംഭകരായി മാറ്റുന്ന She Start എന്നിങ്ങനെ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് മൈജി ഇന്ന് ചുക്കാന്‍ പിടിക്കുന്നു.
കേരളത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ത്രീകളുടെ സംരംക സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മൈജി ഒരുക്കിയ ‘ഷീ സ്റ്റാര്‍ട്ട് ഹെര്‍ ഡ്രീംസ് സ്റ്റാര്‍ട്ട് ഹിയര്‍’-പദ്ധതിയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നു. സ്വന്തം സ്വപ്നങ്ങളുമായി മുന്നോട്ട് പോകുന്ന വനിതാ സംരംഭകരെ കണ്ടെത്തി അവരുടെ ബിസിനസ്സ് വളര്‍ച്ചയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കി സഹായിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. അപേക്ഷിച്ചവരില്‍ നിന്ന് അര്‍ഹരായ ഗുണഭോക്താക്കളിലേക്ക് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെ ഉടന്‍ പ്രഖ്യാപിക്കും.
കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ഓണത്തെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷകരവും മൂല്യവത്തായതുമായ അനുഭവമാക്കി മാറ്റുകയെന്നതാണ് മൈജിയുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് 30 കോടി രൂപയുടെ വമ്പന്‍ സമ്മാനങ്ങളും, കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകളും, വിപണിയിലെ ഏറ്റവും മികച്ച വിലക്കുറവുംഉള്‍പ്പെടുത്തി ‘-മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4’ അവതരിപ്പിക്കുന്നത്. മികച്ച ഉല്‍പ്പന്നങ്ങളും ഏറ്റവും കൂടുതല്‍ ലാഭവും അത്യാകര്‍ഷകമായ സമ്മാനങ്ങളും വിശ്വസനീയമായ സേവനങ്ങളും ഒരുമിച്ച് ലഭ്യമാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓണം ഷോപ്പിംഗ് ഉത്സവമാക്കി ഈ ക്യാംപെയ്‌നെ മാറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് ‘ -മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എ. കെ. ഷാജി അറിയിച്ചു.
Content Highlights:
myG has launched its major festive campaign, myG Onam Mass Onam Season 4, offering prizes and discounts worth over 30 crore rupees. The retail giant targets a turnover of 2,500 crore rupees during this Onam season alongside expansion plans across south India. Manju Warrier and Tovino Thomas continue as brand ambassadors for the promotional campaign.
myG has launched its major festive campaign, myG Onam Mass Onam Season 4, offering prizes and discounts worth over 30 crore rupees. The retail giant targets a turnover of 2,500 crore rupees during this Onam season alongside expansion plans across south India. Manju Warrier and Tovino Thomas continue as brand ambassadors for the promotional campaign.
---- facebook comment plugin here -----


