Connect with us

Kerala

പകര്‍ച്ചവ്യാധി ഭീഷണിയില്‍ ജാഗ്രത നിര്‍ദേശം നല്‍കി, ക്യാമ്പില്‍ മരുന്നുകളുടെ ലഭ്യതക്കുറവില്ല; കെ മുരളീധരന്‍

ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആര്‍ക്കും എലിപ്പനി വരില്ല. ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. മഴക്കെടുതിക്കിടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എലിപ്പനി പ്രതിരോധ മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആര്‍ക്കും എലിപ്പനി വരില്ല. ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

ഒരു സ്ഥലത്തു നിന്നും മരുന്നിന്റെ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. മഴ ശക്തമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി ഭീഷണി ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനം കടുത്ത പ്രളയക്കെടുതി നേരിടുന്നതിനിടെ മുഖ്യമന്ത്രി വിഡി സതീശന്‍ പൊന്നാനിയില്‍ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്തതിനെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ കെ. മുരളീധരന്‍ പ്രതികരിച്ചു. ”ഊണ് കഴിക്കുന്നത് തെറ്റാണോ” എന്നായിരുന്നു മന്ത്രി കെ മുരളീധരന്റെ പ്രതികരണം. ഇത്തരം വിവാദങ്ങള്‍ വിഷയ ദാരിദ്ര്യത്തിന്റെ ഭാഗമാണ്. ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights:
Health Department is actively monitoring the state after heavy rains. The minister confirmed sufficient stock of Leptospirosis preventive medicines in relief camps with no shortages reported. Public health alerts have been issued for contagious diseases, and political controversies were dismissed.

 

---- facebook comment plugin here -----

Latest