Connect with us

Kerala

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വപ്ന സുരേഷിന് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചു

ഒരു അന്വേഷണവും നടത്താതെ ഫേസ്ബുക്ക് ലൈവിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നടത്തിയ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം

Published

|

Last Updated

തിരുവനന്തപുരം | സ്വപ്നക്കും വിജേഷ് പിള്ളക്കും എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. സ്വപ്നയോട് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. തളിപ്പറമ്പിലെ അഭിഭാഷകൻ മുഖേനയാണ് നോട്ടീസ് നൽകിയത്.

ഒരു അന്വേഷണവും നടത്താതെ ഫേസ്ബുക്ക് ലൈവിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നടത്തിയ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടിസിൽ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളിൽ നിന്ന് പിൻമാറാൻ എംവി ഗോവിന്ദൻ സമ്മർദം ചെലുത്തിയെന്ന സ്വപ്നയുടെ ആരോപണമാണ് വക്കീൽ നോട്ടിസിന് ആധാരം. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്ന എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ പുതിയ ആരോപണം ഉന്നയിച്ചത്.

Latest