Connect with us

Kerala

എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കും; മാപ്പ് പറയാന്‍ ഒരിക്കല്‍ കൂടി ജനിക്കണം: സ്വപ്‌ന സുരേഷ്

എല്ലാം വെളിച്ചത്ത് കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രിയോടും കുടുംബത്തോടും പറയാനുള്ളത്.

Published

|

Last Updated

ബെംഗളൂരൂ |  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് സ്വപ്നാ സുരേഷ്. അതേ സമയം എം വി ഗോവിന്ദനോട് മാപ്പ് പറയാന്‍ താന്‍ ഒരിക്കല്‍ കൂടി ജനിക്കണമെന്നും സ്വപ്‌ന പറഞ്ഞു. വിജേഷ് പിള്ളയ്ക്കെതിരായ പരാതിയില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് മാധ്യമങ്ങളോട് സ്വപ്നയുടെ പ്രതികരണം.

ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം അല്ലെങ്കില്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ടാണ് എംവി ഗോവിന്ദന്‍ സ്വപ്‌നക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

സ്വര്‍ണക്കടത്തുകേസില്‍ വിജയ് പിള്ളയ്ക്കൊപ്പം ഒത്തുതീര്‍പ്പിനെത്തിയ ആളെ പോലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ ഷാജ് കിരണ്‍ എന്നൊരു അവതാരം വന്നു. താന്‍ ജനങ്ങളുടെ മുന്നിലെത്തി എല്ലാം തുറന്നുപറഞ്ഞപ്പോള്‍ കൊച്ചി ക്രൈബ്രാഞ്ച് അയാളെ രക്ഷപെടുത്തി, തനിക്കെതിരെ കേസെടുക്കുകയായിരുന്നു

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തനിക്കെതിരെ കേസെടുത്താലും അതിനെ നേരിടും. എല്ലാം വെളിച്ചത്ത് കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രിയോടും കുടുംബത്തോടും പറയാനുള്ളത്.

ചാനല്‍ ചര്‍ച്ചയില്‍ ഹസ്‌കര്‍ എന്നൊരാള്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. തന്റെ വിദ്യാഭ്യാസയോഗ്യതയെ പരിഹസിക്കാന്‍ ഹസ്‌കര്‍ ആരാണ്.

സി.എം.രവീന്ദ്രന്‍ പത്ത് പാസായോയെന്ന് അദ്ദേഹം ആദ്യം അന്വേഷിക്കെട്ടെ. ഈ സര്‍ക്കാരില്‍ എത്രപേര്‍ പത്ത് പാസായിട്ടുണ്ടെന്നും സ്വപ്ന ചോദിച്ചു