Connect with us

Kerala

പരസ്പരം പരാതി; എല്‍ഡിഎഫിന് തലവേദനയായി ഡെപ്യൂട്ടി സ്പീക്കര്‍ - ആരോഗ്യ മന്ത്രി പോര്

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയത്തിന് എതിരെ പരാതി നല്‍കിയതിന് പിന്നാലെ ചിറ്റയം, വീണക്കെതിരെയും എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കി.

Published

|

Last Updated

പത്തനംതിട്ട | തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണ ജോര്‍ജും തമ്മില്‍ പോര് മുറുകുന്നു. പരസ്പരം പരാതി നല്‍കി ഇരുവരും സര്‍ക്കാറിന് തലവേദനയാകുകയാണ്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയത്തിന് എതിരെ പരാതി നല്‍കിയതിന് പിന്നാലെ ചിറ്റയം, വീണക്കെതിരെയും എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കി. മന്ത്രി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നാണ് സിപിഐ നേതാവായ ചിറ്റയത്തിന്റെ ആരോപണം.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനുമാണ് ചിറ്റയം ഗോപകുമാര്‍ പരാതി നല്‍കിയത്. തനിക്കെതിരെ പരസ്യമായി ആരോപണങ്ങളുന്നയിച്ചെന്നാണ് വീണ ജോര്‍ജ് എല്‍ഡിഎഫ് നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് ചിറ്റയം ഗോപകുമാര്‍ മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. മന്ത്രി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തിയിരുന്നു.

 

Latest