Connect with us

Kerala

മൂന്നാര്‍ വ്യാജ പട്ടയ കേസ്: സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി

19 റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണ്ടിവരും.

Published

|

Last Updated

കൊച്ചി | മൂന്നാറിലെ വ്യാജ പട്ടയ കേസില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി. 19 റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണ്ടിവരുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

വ്യാജ പട്ടയം നല്‍കിയതില്‍ ഈ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന രാജന്‍ മദേക്കര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിനു പിന്നാലെയാണ് കോടതി ഈ നിലപാടെടുത്തത്.

കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന ആവശ്യപ്പെടുന്നുവെങ്കില്‍ അതിനുള്ള കാരണം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. രവീന്ദ്രന്‍ പട്ടയങ്ങളില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞാഴ്ച നിരീക്ഷിച്ചിരുന്നു.

 

Latest