mumbai attack
മുംബൈ ഭീകരാക്രമണം: പരിക്കേറ്റ സൈനികനു വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കും
എന്‍ എസ് ജി കമാന്‍ഡോ കണ്ണൂര്‍ അഴീക്കോടെ പി വി മനേഷിന് ഭവന നിര്‍മാണത്തിനാണു സൗജന്യമായി ഭൂമി പതിച്ച് നല്‍കുന്നത്.
തിരുവനന്തപുരം | മുംബൈ ഭീകരാക്രമണത്തില്‍ സാരമായി പരിക്കേറ്റ സൈനികനു വീടു നിര്‍മിക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി ഭൂമി നല്‍കും. എന്‍ എസ് ജി കമാന്‍ഡോ കണ്ണൂര്‍ അഴീക്കോടെ പി വി മനേഷിന് ഭവന നിര്‍മാണത്തിനാണു സൗജന്യമായി ഭൂമി പതിച്ച് നല്‍കുന്നത്.
പുഴാതി വില്ലേജ് റീ.സര്‍വേ 42/15ല്‍പ്പെട്ട പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുളള അഞ്ച് സെന്റ് ഭൂമി സര്‍ക്കാരിന്റെ സവിശേഷാധികാരം ഉപയോഗിച്ച് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി സൗജന്യമായി പതിച്ചു നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
---- facebook comment plugin here -----