Editorial
മുംബൈ സ്‌ഫോടനം; അപ്പോൾ കുറ്റവാളികളെവിടെ?
മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലെ പന്ത്രണ്ട് പേരെയും നിരപരാധികളെന്നു കണ്ട് വെറുതെ വിട്ട ബോംബെ ഹൈക്കോടതി നടപടി, കുറ്റാന്വേഷകരുടെ തെറ്റായ മുന്‍ധാരണകള്‍ക്കും അപക്വമായ നടപടികള്‍ക്കുമേറ്റ തിരിച്ചടിയാണ്. 2006 ജൂലൈ 11ന് മുംബൈയിലെ ഏഴ് ലോക്കല്‍ ട്രെയിനുകളിലാണ് വൈകുന്നേരം തിരക്കേറിയ സമയത്ത് തുടരെ തുടരെ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്. 189 പേര്‍ കൊല്ലപ്പെടുകയും 800ഓളം യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ ടി എ സ്) 12 മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തു. ഒമ്പത് വര്‍ഷത്തെ നിയമ നടപടികള്‍ക്കു ശേഷം മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസസ് ക്രൈം ആക്ടിനു കീഴിലുള്ള പ്രത്യേക കോടതി എ ടി എസിന്റെ കുറ്റപത്രം ശരിവെക്കുകയും അഞ്ച് പേര്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍ ദുര്‍ബലവും പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസവുമാണെന്ന് വിലയിരുത്തിയാണ് തിങ്കളാഴ്ച ഹൈക്കോടതി കീഴ്‌ക്കോടതിയുടെ ശിക്ഷാവിധി റദ്ദാക്കി പ്രതികളെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. പ്രതികള്‍ക്കെതിരെ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടു. സ്‌ഫോടനങ്ങളില്‍ ഏത് തരം ബോംബുകളാണ് പ്രയോഗിച്ചതെന്ന് തെളിയിക്കാനായില്ല. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തുവെന്ന് പറയുന്ന ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, ഭൂപടങ്ങള്‍ തുടങ്ങിയവ സ്‌ഫോടനവുമായി ബന്ധമില്ലാത്തവയാണെന്നാണ് വ്യക്തമാകുന്നതെന്നും ജസ്റ്റിസ് അനില്‍ കിലോര്‍, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ കോടതി ബഞ്ച് പറഞ്ഞു. തീവ്രവാദ കേസുകളില്‍ കോടതികള്‍ ശിക്ഷ വിധിക്കുകയും വിചാരണാ തടവുകാരായി ദശകങ്ങളോളം തടവറകളില്‍ തളച്ചിടുകയും ചെയ്ത പ്രതികളെ വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികളെന്നു കണ്ട് വിട്ടയക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് വേറയും നിരവധി. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ 2000ത്തിലെ സബര്‍മതി എക്‌സ്പ്രസ്സ് കേസിലെ പ്രതി, കശ്മീരി സ്വദേശിയും അലിഗഢ് സര്‍വകലാശാല മുന്‍ഗവേഷണ വിദ്യാര്‍ഥിയുമായ ഗുര്‍സാര്‍ അഹ്മദ് വാനിയെ നിരപരാധിയെന്നു കണ്ട് കോടതി വെറുതെ വിട്ടത് 16 വര്‍ഷത്തെ തടവിനു ശേഷമാണ്. 2017 ജൂണിലാണ് അദ്ദേഹത്തെ മോചിപ്പിച്ചു കൊണ്ടുള്ള വിധി വന്നത്. വേറെയും പത്ത് സ്‌ഫോടനക്കേസുകളില്‍ കൂടി ഡല്‍ഹി പോലീസ് ഗുര്‍സാര്‍ അഹ്മദ് വാനിയെ പ്രതി ചേര്‍ത്തിരുന്നുവെങ്കിലും ആ സംഭവങ്ങളിലും പങ്കില്ലെന്നു കണ്ട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 28ാം വയസ്സിലാണ് അദ്ദേഹം അറസ്റ്റിലായത്. ജയില്‍മോചിതനാകുന്നത് 44ാം വയസ്സില്‍. യൗവനത്തിന്റെ സിംഹഭാഗവും ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കഴിയേണ്ടി വന്നു. പാകിസ്താന്‍ തീവ്രവാദ സംഘടനയുമായി പ്രതിക്ക് ബന്ധമുണ്ടെന്നായിരുന്നു പോലീസ് നിഗമനം. നിരര്‍ഥകമായ ആരോപണമെന്നാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍. മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റമാരോപിക്കപ്പെട്ട് മുംബൈ തീവ്രവാദ സേനയും സി ബി ഐയും ചേര്‍ന്ന് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കള്‍ ജയിലില്‍ നരകയാതന അനുഭവിച്ചത് അഞ്ച് വര്‍ഷമാണ്. പിന്നീട് കേസന്വേഷണം ഏറ്റെടുത്ത എന്‍ ഐ എ നിരപരാധികളെന്നു കണ്ട് ഇവരെ മോചിപ്പിച്ചു. ഈ സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുത്വ തീവ്രവാദികളാണെന്നും പിന്നീട് കണ്ടെത്തി. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളുമായി ബന്ധമാരോപിച്ചാണ് ബോംബ് സ്‌ഫോടനങ്ങള്‍ പോലുള്ള കേസുകളില്‍ പ്രതികളെ പിടികൂടുന്നത്. കുറ്റാന്വേഷകരുടെ ഈ അപക്വമായ നടപടിയെ 2013ല്‍ അന്നത്തെ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ വജാഹത്ത് ഹബീബുല്ല രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഇത് ഗുരുതരമായ സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും നിരപരാധികള്‍ ജയിലില്‍ അടക്കപ്പെടുമ്പോള്‍ യഥാര്‍ഥ കുറ്റവാളികള്‍ സ്വതന്ത്രരായി പുറത്ത് വിഹരിക്കുകയാണെന്ന കാര്യം അന്വേഷണോദ്യോഗസ്ഥര്‍ ഓര്‍ത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ സൂക്ഷ്മതയും ജാഗ്രതയും കാണിക്കണമെന്ന് അന്വേഷണ ഏജന്‍സികളെ അദ്ദേഹം ഉണര്‍ത്തി. മലേഗാവ് സ്‌ഫോടനക്കേസില്‍ ജയിലിലടക്കപ്പെട്ട മുസ്‌ലിം യുവാക്കള്‍ നിരപരാധികളെന്നു തെളിഞ്ഞ് മോചിപ്പിക്കപ്പെട്ട സംഭവത്തോട് പ്രതികരിക്കവെയാണ് അന്വേഷണ ഏജന്‍സികളുടെ തെറ്റായ നടപടികളെ വജാഹത്ത് ഹബീബുല്ല വിമര്‍ശിച്ചത്. പലപ്പോഴും യൗവനത്തിന്റെ പുഷ്‌കല ഘട്ടത്തിലാണ് കുറ്റമാരോപിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നത്. ദശാബ്ദങ്ങള്‍ക്കു ശേഷം നിരപരാധികളെന്നു തെളിഞ്ഞ് പുറത്തു വരുമ്പോള്‍ അവരുടെ ജീവിതത്തിന്റെ സുപ്രധാന ഘട്ടങ്ങള്‍ നഷ്ടപ്പെട്ടിരിക്കും. ജയിലില്‍ നിന്ന് അനുഭവിച്ച പീഡനങ്ങളും മനസ്സിനേറ്റ മുറിവുകളും അവരുടെ ആരോഗ്യത്തിന് കനത്ത ആഘാതവുമേല്‍പ്പിച്ചിരിക്കും. അര്‍ഥം നഷ്ടപ്പെട്ടതായി തീരും മോചനത്തിനു ശേഷമുള്ള അവരുടെ ജീവിതം. ആര്‍ക്ക് സാധിക്കും ഇത് നികത്താന്‍? അവരുടെ ശിഷ്ട ജീവിതം കരുപ്പിടിപ്പിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം- നഷ്ടപരിഹാരം നല്‍കാന്‍ ഭരണകൂടത്തിന് ധാര്‍മിക ഉത്തരവാദിത്വമുണ്ട്. കേസില്‍ നിരപരാധികളെ ബലിയാടാക്കിയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുമാണ്. അന്വേഷണ ഏജന്‍സികള്‍ ഇനിയും ഇത്തരം ഗുരുതര തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും നിരപരാധികളെ ബലിയാടാക്കുന്ന പ്രവണതക്ക് അറുതിവരുത്താനും ഇതനിവാര്യമാണ്. സ്‌ഫോടനത്തിനു പിന്നിലെ കരങ്ങളെ കണ്ടെത്താനുള്ള സമഗ്ര അന്വേഷണത്തിന് നടപടികള്‍ സ്വീകരിക്കുകയും വേണം. ഇതിനു പകരം സുപ്രീം കോടതിയെ സമീപിച്ച്, ഹൈക്കോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ട പ്രതികളുടെ മോചനം ഇല്ലാതാക്കാനുള്ള, നീതിയുടെ അന്തസ്സത്തക്ക് ചേരാത്ത നീക്കമാണ് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നടത്തുന്നത്. ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്.

മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലെ പന്ത്രണ്ട് പേരെയും നിരപരാധികളെന്നു കണ്ട് വെറുതെ വിട്ട ബോംബെ ഹൈക്കോടതി നടപടി, കുറ്റാന്വേഷകരുടെ തെറ്റായ മുന്‍ധാരണകള്‍ക്കും അപക്വമായ നടപടികള്‍ക്കുമേറ്റ തിരിച്ചടിയാണ്. 2006 ജൂലൈ 11ന് മുംബൈയിലെ ഏഴ് ലോക്കല്‍ ട്രെയിനുകളിലാണ് വൈകുന്നേരം തിരക്കേറിയ സമയത്ത് തുടരെ തുടരെ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്. 189 പേര്‍ കൊല്ലപ്പെടുകയും 800ഓളം യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ ടി എ സ്) 12 മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തു. ഒമ്പത് വര്‍ഷത്തെ നിയമ നടപടികള്‍ക്കു ശേഷം മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസസ് ക്രൈം ആക്ടിനു കീഴിലുള്ള പ്രത്യേക കോടതി എ ടി എസിന്റെ കുറ്റപത്രം ശരിവെക്കുകയും അഞ്ച് പേര്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിക്കുകയും ചെയ്തു.
കേസില്‍ പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍ ദുര്‍ബലവും പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസവുമാണെന്ന് വിലയിരുത്തിയാണ് തിങ്കളാഴ്ച ഹൈക്കോടതി കീഴ്‌ക്കോടതിയുടെ ശിക്ഷാവിധി റദ്ദാക്കി പ്രതികളെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. പ്രതികള്‍ക്കെതിരെ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടു. സ്‌ഫോടനങ്ങളില്‍ ഏത് തരം ബോംബുകളാണ് പ്രയോഗിച്ചതെന്ന് തെളിയിക്കാനായില്ല. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തുവെന്ന് പറയുന്ന ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, ഭൂപടങ്ങള്‍ തുടങ്ങിയവ സ്‌ഫോടനവുമായി ബന്ധമില്ലാത്തവയാണെന്നാണ് വ്യക്തമാകുന്നതെന്നും ജസ്റ്റിസ് അനില്‍ കിലോര്‍, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ കോടതി ബഞ്ച് പറഞ്ഞു.
തീവ്രവാദ കേസുകളില്‍ കോടതികള്‍ ശിക്ഷ വിധിക്കുകയും വിചാരണാ തടവുകാരായി ദശകങ്ങളോളം തടവറകളില്‍ തളച്ചിടുകയും ചെയ്ത പ്രതികളെ വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികളെന്നു കണ്ട് വിട്ടയക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് വേറയും നിരവധി. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ 2000ത്തിലെ സബര്‍മതി എക്‌സ്പ്രസ്സ് കേസിലെ പ്രതി, കശ്മീരി സ്വദേശിയും അലിഗഢ് സര്‍വകലാശാല മുന്‍ഗവേഷണ വിദ്യാര്‍ഥിയുമായ ഗുര്‍സാര്‍ അഹ്മദ് വാനിയെ നിരപരാധിയെന്നു കണ്ട് കോടതി വെറുതെ വിട്ടത് 16 വര്‍ഷത്തെ തടവിനു ശേഷമാണ്. 2017 ജൂണിലാണ് അദ്ദേഹത്തെ മോചിപ്പിച്ചു കൊണ്ടുള്ള വിധി വന്നത്. വേറെയും പത്ത് സ്‌ഫോടനക്കേസുകളില്‍ കൂടി ഡല്‍ഹി പോലീസ് ഗുര്‍സാര്‍ അഹ്മദ് വാനിയെ പ്രതി ചേര്‍ത്തിരുന്നുവെങ്കിലും ആ സംഭവങ്ങളിലും പങ്കില്ലെന്നു കണ്ട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
28ാം വയസ്സിലാണ് അദ്ദേഹം അറസ്റ്റിലായത്. ജയില്‍മോചിതനാകുന്നത് 44ാം വയസ്സില്‍. യൗവനത്തിന്റെ സിംഹഭാഗവും ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കഴിയേണ്ടി വന്നു. പാകിസ്താന്‍ തീവ്രവാദ സംഘടനയുമായി പ്രതിക്ക് ബന്ധമുണ്ടെന്നായിരുന്നു പോലീസ് നിഗമനം. നിരര്‍ഥകമായ ആരോപണമെന്നാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍. മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റമാരോപിക്കപ്പെട്ട് മുംബൈ തീവ്രവാദ സേനയും സി ബി ഐയും ചേര്‍ന്ന് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കള്‍ ജയിലില്‍ നരകയാതന അനുഭവിച്ചത് അഞ്ച് വര്‍ഷമാണ്. പിന്നീട് കേസന്വേഷണം ഏറ്റെടുത്ത എന്‍ ഐ എ നിരപരാധികളെന്നു കണ്ട് ഇവരെ മോചിപ്പിച്ചു. ഈ സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുത്വ തീവ്രവാദികളാണെന്നും പിന്നീട് കണ്ടെത്തി.
നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളുമായി ബന്ധമാരോപിച്ചാണ് ബോംബ് സ്‌ഫോടനങ്ങള്‍ പോലുള്ള കേസുകളില്‍ പ്രതികളെ പിടികൂടുന്നത്. കുറ്റാന്വേഷകരുടെ ഈ അപക്വമായ നടപടിയെ 2013ല്‍ അന്നത്തെ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ വജാഹത്ത് ഹബീബുല്ല രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഇത് ഗുരുതരമായ സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും നിരപരാധികള്‍ ജയിലില്‍ അടക്കപ്പെടുമ്പോള്‍ യഥാര്‍ഥ കുറ്റവാളികള്‍ സ്വതന്ത്രരായി പുറത്ത് വിഹരിക്കുകയാണെന്ന കാര്യം അന്വേഷണോദ്യോഗസ്ഥര്‍ ഓര്‍ത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ സൂക്ഷ്മതയും ജാഗ്രതയും കാണിക്കണമെന്ന് അന്വേഷണ ഏജന്‍സികളെ അദ്ദേഹം ഉണര്‍ത്തി. മലേഗാവ് സ്‌ഫോടനക്കേസില്‍ ജയിലിലടക്കപ്പെട്ട മുസ്‌ലിം യുവാക്കള്‍ നിരപരാധികളെന്നു തെളിഞ്ഞ് മോചിപ്പിക്കപ്പെട്ട സംഭവത്തോട് പ്രതികരിക്കവെയാണ് അന്വേഷണ ഏജന്‍സികളുടെ തെറ്റായ നടപടികളെ വജാഹത്ത് ഹബീബുല്ല വിമര്‍ശിച്ചത്.
പലപ്പോഴും യൗവനത്തിന്റെ പുഷ്‌കല ഘട്ടത്തിലാണ് കുറ്റമാരോപിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നത്. ദശാബ്ദങ്ങള്‍ക്കു ശേഷം നിരപരാധികളെന്നു തെളിഞ്ഞ് പുറത്തു വരുമ്പോള്‍ അവരുടെ ജീവിതത്തിന്റെ സുപ്രധാന ഘട്ടങ്ങള്‍ നഷ്ടപ്പെട്ടിരിക്കും. ജയിലില്‍ നിന്ന് അനുഭവിച്ച പീഡനങ്ങളും മനസ്സിനേറ്റ മുറിവുകളും അവരുടെ ആരോഗ്യത്തിന് കനത്ത ആഘാതവുമേല്‍പ്പിച്ചിരിക്കും. അര്‍ഥം നഷ്ടപ്പെട്ടതായി തീരും മോചനത്തിനു ശേഷമുള്ള അവരുടെ ജീവിതം. ആര്‍ക്ക് സാധിക്കും ഇത് നികത്താന്‍? അവരുടെ ശിഷ്ട ജീവിതം കരുപ്പിടിപ്പിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം- നഷ്ടപരിഹാരം നല്‍കാന്‍ ഭരണകൂടത്തിന് ധാര്‍മിക ഉത്തരവാദിത്വമുണ്ട്. കേസില്‍ നിരപരാധികളെ ബലിയാടാക്കിയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുമാണ്. അന്വേഷണ ഏജന്‍സികള്‍ ഇനിയും ഇത്തരം ഗുരുതര തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും നിരപരാധികളെ ബലിയാടാക്കുന്ന പ്രവണതക്ക് അറുതിവരുത്താനും ഇതനിവാര്യമാണ്. സ്‌ഫോടനത്തിനു പിന്നിലെ കരങ്ങളെ കണ്ടെത്താനുള്ള സമഗ്ര അന്വേഷണത്തിന് നടപടികള്‍ സ്വീകരിക്കുകയും വേണം. ഇതിനു പകരം സുപ്രീം കോടതിയെ സമീപിച്ച്, ഹൈക്കോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ട പ്രതികളുടെ മോചനം ഇല്ലാതാക്കാനുള്ള, നീതിയുടെ അന്തസ്സത്തക്ക് ചേരാത്ത നീക്കമാണ് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നടത്തുന്നത്. ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്.