Connect with us

Covid India

അഞ്ചാം ദിനവും രാജ്യത്ത് മൂന്ന് ലക്ഷത്തിലേറെ കൊവിഡ്‌ കേസുകള്‍

ടെസ്റ്റ് പോസറ്റിവിറ്റി 20.75%; പ്രതിദിന കേസില്‍ കേരളം രണ്ടാമത്

Published

|

Last Updated

ന്യൂഡല്‍ഹി | തുടര്‍ച്ചായി അഞ്ചാം ദിനവും രാജ്യത്തെ കൊിഡ് കേസുകള്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 3,06,064 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 439 പേരുടെ മരണങ്ങള്‍ കൂടി കഴിഞ്ഞ ദിവസം കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മഹാമാരി മൂലം ആകെ മരണപ്പെട്ടവരുടെ എണ്ണം 4,89,848 ആയി ഉയര്‍ന്നു. ടി പി ആര്‍ 20.75 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത് 17.78 ആയിരുന്നു.

 

നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം നിയന്ത്രണവിധേയമാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണ്. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 50,210 പേര്‍ രോഗബാധിതരായി.

കര്‍ണാടക കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവുമധികം രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. 45,449 പേര്‍ക്കാണ് ഇന്നലെ കേരളത്തില്‍ കൊവിഡ് ബാധിച്ചത്. മഹാരാഷ്ട്രയാണ് മൂന്നാമത്.