Connect with us

moral policing

സദാചാരക്കൊല: ഉത്താരാഖണ്ഡില്‍ പിടിയിലായ നാലു പേരെ ഇന്ന് തൃശൂരിലെത്തിക്കും

വിദേശത്തേക്കു കടന്ന പ്രധാന പ്രതിയെ തിരികെയെത്തിക്കും

Published

|

Last Updated

തൃശൂര്‍ | സ്വകാര്യ ബസ് ഡ്രൈവറെ സദാചാരക്കൊല നടത്തിയ നാലു പേരെ ഇന്ന് തൃശൂരിലെത്തിക്കും. ഉത്തരാഖണ്ഡില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണു പ്രതികള്‍ പിടിയിലായത്.
ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് ഉത്തരാഖണ്ഡില്‍ പിടിയിലായത്. കേസിലെ മറ്റ് പ്രതികളെ പിടികൂടാനുണ്ട്. കോട്ടം സ്വദേശികളായ വിജിത്ത്, വിഷ്ണു, ഡിനോണ്‍, രാഹുല്‍, അഭിലാഷ്, മൂര്‍ക്കനാട് സ്വദേശി ജിഞ്ചു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

വിദേശത്തേക്കു കടന്ന പ്രധാന പ്രതി അരുണിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.ചേര്‍പ്പ് ചിറക്കല്‍ കോട്ടം ഇല്ലാത്ത ഷംസുദ്ദീന്റെ മകന്‍ സഹറിനെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ പതിനെട്ടാം തീയതിയാണ് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിനെ തിരുവാണിക്കാവ് ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റു തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ചിറയ്ക്കല്‍ കോട്ടം നിവാസികളായ രാഹുല്‍, വിഷ്ണു, ഡിനോ, അഭിലാഷ്, വിജിത്ത്, അരുണ്‍, എട്ടുമന സ്വദേശി ജിഞ്ചു ജയന്‍, ചിറയ്ക്കല്‍ സ്വദേശി അമീര്‍ എന്നിവരാണ് സഹറിനെ ആക്രമിച്ചതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

 

---- facebook comment plugin here -----

Latest