Connect with us

ISL 2021- 22

മോഹന്‍ ബഗാനെ ഗോള്‍ മഴയില്‍ മുക്കി മുംബൈ

വിക്രം സിംഗ് രണ്ട് ഗോളുകൾ നേടി.

Published

|

Last Updated

ഫറ്റോര്‍ഡ | ഐ എസ് എല്‍ 14ാം മത്സരത്തില്‍ എ ടി കെ മോഹന്‍ബഗാനെതിരെ ഗോളടി മേളം തീര്‍ത്ത് മുംബൈ സിറ്റി എഫ് സി. ഫറ്റോര്‍ഡ പി ജെ എന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകളാണ് മുംബൈ നേടിയത്. വിക്രം സിംഗ് രണ്ട് ഗോളുകൾ നേടി.

നാലാം മിനുട്ടില്‍ തന്നെ വിക്രം സിംഗിലൂടെ മോഹന്‍ ബഗാന്റെ വല ചലിപ്പിച്ചാണ് മുംബൈ ഗോളടി തുടങ്ങിയത്. 25ാം മിനുട്ടില്‍ രണ്ടാം ഗോളും വിക്രം സിംഗ് തന്നെ നേടി. 38ാം മിനുട്ടില്‍ ഇഗോര്‍ അംഗൂളോയാണ് മൂന്നാം ഗോള്‍ നേടിയത്. രണ്ടാം പാതി തുടങ്ങി ഒന്നാം മിനുട്ടില്‍ തന്നെ ദീപക് തംഗ്രി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ മോഹന്‍ ബഗാന്‍ പത്ത് പേരിലേക്ക് ചുരുങ്ങി.

തൊട്ടടുത്ത മിനുട്ടില്‍ മോര്‍താദ ഫാള്‍ മുംബൈയുടെ നാലാം ഗോള്‍ നേടി. 52ാം മിനുട്ടില്‍ ബിപിന്‍ സിംഗിന്റെ ബൂട്ടിലൂടെ മുംബൈയുടെ അഞ്ചാം ഗോളും പിറന്നു. എന്നാല്‍, അധികം വൈകാതെ 60ാം മിനുട്ടില്‍ ഡേവിഡ് വില്യംസിലൂടെ എ ടി കെ ആദ്യ ഗോള്‍ നേടി.

---- facebook comment plugin here -----

Latest