Connect with us

Kerala

മോഫിയ കേസ്; ഭര്‍ത്താവും മാതാപിതാക്കളും ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Published

|

Last Updated

ആലുവ | മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, സുഹൈലിന്റെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെയാണ് ആലുവ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പോലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

മോഫിയ ആത്മഹത്യ ചെയ്തതായി വിവരം ലഭിച്ചതോടെ കോതമംഗലത്തെ വീട് പൂട്ടി ഇവര്‍ സ്ഥലം വിട്ടിരുന്നു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ഇന്നലെ പുലര്‍ച്ചയോടെയാണ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest