Kerala
മോഫിയയുടെ മരണം: സി ഐയുടെ പെരുമാറ്റം പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന് എഫ്ഐആര്‍
നീതി ലഭിക്കില്ല എന്ന തോന്നല്‍ യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചു എന്നും എഫ് ഐ ആറില്‍ പറയുന്നു
കൊച്ചി | ആലുവയിലെ നിയമ വിദ്യാര്‍ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐ സുധീറിന്റെ ഇടപെടലും മരണകാരണമായേക്കാമെന്ന് എഫ് ഐ ആര് .സി ഐയുടെ പെരുമാറ്റം പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന് കാരണമായിയെന്നും എഫ് ഐ ആര്‍ല്‍ ഉണ്ട്. മോഫിയ ഭര്‍ത്താവിനെ അടിച്ചപ്പോള്‍ സിഐ കയര്‍ത്ത് സംസാരിച്ചു എന്നും കണ്ടെത്തല്‍.
ഇരുവരും തമ്മിലുള്ള പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ വേണ്ടിയാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എസ് പിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ ഒരു ഘട്ടത്തില്‍ മോഫിയയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ഭര്‍ത്താവിനെ അടിക്കുകയും ചെയ്തു. ഈ സമയം സിഐ സുധീര്‍ മോഫിയയോട് കയര്‍ത്ത് സംസാരിച്ചു. ഇത് യുവതിക്ക് കടുത്ത മനോവിഷമം ഉണ്ടാക്കി. നീതി ലഭിക്കില്ല എന്ന തോന്നല്‍ യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചു എന്നും എഫ് ഐ ആറില്‍ പറയുന്നു.
നിലവില്‍ സുധീറിന്റെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.