National
എം കെ സ്റ്റാലിന്‍ ഡി എം കെ അധ്യക്ഷന്‍; തിരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണ
ദുരൈമുരുകനെ ജനറല്‍ സെക്രട്ടറിയായും ടി ആര്‍ ബാലുവിനെ ട്രഷററായും തിരഞ്ഞെടുത്തു.
ചെന്നൈ | തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രണ്ടാമതും ഡി എം കെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ദുരൈമുരുകനെ ജനറല്‍ സെക്രട്ടറിയായും ടി ആര്‍ ബാലുവിനെ ട്രഷററായും തിരഞ്ഞെടുത്തു. ഇവരും രണ്ടാം തവണയാണ് ഇതേ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.







