Connect with us

Kerala

മോശം പെരുമാറ്റം ചോദ്യം ചെയ്തു; വിദ്യാര്‍ഥിയെ ബസ് കണ്ടക്ടര്‍ അക്രമിച്ചു

സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥി തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സതേടി.

Published

|

Last Updated

കാക്കനാട് | സ്വകാര്യ ബസില്‍ മോശമായി പെരുമാറിയത് ചോദ്യംചെയ്ത പത്താംക്ലാസുകാരനെ ബസ് കണ്ടക്ടര്‍ മര്‍ദിക്കുകയും കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതി. മദീന ബസിലെ കണ്ടക്ടറാണ് വിദ്യാര്‍ഥിയെ കടിക്കുകയും മര്‍ദിക്കുകയും ചെയതത്. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി കങ്ങരപ്പടി സ്വദേശി വി.ജെ.കൃഷ്ണജിത്താണ് അക്രമത്തിനിരയായത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥി തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സതേടി.

ഇടപ്പള്ളിയില്‍നിന്ന് ബസില്‍ കയറിയ വിദ്യാര്‍ഥിയോട് കണ്ടക്ടര്‍ മോശമായാണ് പെരുമാറിയത്. ബസിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും പലതവണ മാറ്റി നിര്‍ത്തി. ഇവിടെ നിന്നാല്‍ പോരേ എന്നു വിദ്യാര്‍ഥി തിരിച്ച് ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്.തുടര്‍ന്ന് ഇയാള്‍ കുട്ടിയുടെ മുഖത്തടിക്കുകയും നെഞ്ചത്ത് കടിക്കുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് കുട്ടിയും വീട്ടുകാരും പൊലീസിലും ബാലാവകാശ കമ്മിഷനിലും മോട്ടര്‍ വാഹന വകുപ്പിലും പരാതി നല്‍കി. ജഡ്ജിമുക്ക് ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് സംഭവം.

Latest