Connect with us

Kerala

മൂലത്തറ ആള്‍ക്കൂട്ട കൊലപാതകം; ഏഴുപേര്‍ അറസ്റ്റില്‍

പ്രധാന പ്രതി മൂലക്കടവ് സ്വദേശി കതിരേശന്‍, നവീന്‍, കാര്‍ത്തിക്, സഞ്ജയ്, പ്രശാന്ത്, മണികണ്ഠന്‍, സൂര്യപ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

പാലക്കാട് | മൂലത്തറ ഡാമിന് സമീപം ഭിക്ഷാടകനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആള്‍ക്കൂട്ട കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിനാണ് ഇയാളെ അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പ്രധാന പ്രതി മൂലക്കടവ് സ്വദേശി കതിരേശന്‍ ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നവീന്‍, കാര്‍ത്തിക്, സഞ്ജയ്, പ്രശാന്ത്, മണികണ്ഠന്‍, സൂര്യപ്രകാശ് എന്നിവരും കേസില്‍ അറസ്റ്റിലായി.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. മദ്യലഹരിയിലെത്തിയ പ്രതികള്‍ മരത്തടിയും കല്ലും മറ്റും ഉപയോഗിച്ച് യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രതികള്‍ ഭീക്ഷാടകന്റെ മുഖത്തും തലയിലും പലതവണ അടിച്ചു. നിലത്ത് വീണ് കിടന്നപ്പോഴും ആക്രമണം തുടര്‍ന്നുവെന്നാണ് വിവരം.

അവശനായ ഭിക്ഷാടകന്‍ വെള്ളം ചോദിച്ചപ്പോള്‍ അക്രമിസംഘം വായയില്‍ കള്ള് ഒഴിച്ചു നല്‍കിയെന്നും പോലീസ് പറഞ്ഞു.

Content Highlights:
Police have officially confirmed that the recent death of a young beggar in Kozhikode was a case of mob lynching. Seven individuals have been arrested in connection with the fatal assault. Authorities are continuing their investigation into the incident.

 

Latest