National
യാത്രക്കാരുടെ മോശം പെരുമാറ്റം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി വ്യോമയാന മന്ത്രാലയം
മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ന്യൂഡല്‍ഹി | വിമാനത്തില്‍ യാത്രക്കാര്‍ അതിക്രമം കാണിക്കുകയോ മോശം മോശമായി പെരുമാറുകോയ ചെയ്താല്‍ സാഹചര്യം നിയന്ത്രിക്കുന്നതിനു വിമാനക്കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ചതിന് പിറകെയാണ് വ്യാമോ മന്ത്രാലയത്തിന്റെ ഇടപെടല്‍.
മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചു. വിമാനം ലാന്‍ഡ് ചെയ്യുന്ന ഉടന്‍ കേസെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സംഭവങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത് നടപടിയുണ്ടായില്ലെങ്കില്‍ പൈലറ്റ് ഇന്‍ കമാന്‍ഡ് അടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വ്യോമയാനമന്ത്രാലയം നിര്‍ദ്ദേശിച്ചു. വിമാനക്കമ്പനികള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നല്‍കി.