Connect with us

Saudi Arabia

ഹജ്ജ് തീർത്ഥാടകർക്കായി ഇസ്ലാമിക കാര്യ മന്ത്രാലയം ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ ആരംഭിച്ചു

ഈ വർഷത്തെ ഹജ്ജ് സീസണിൽ ആഭ്യന്തര ഹജ്ജ് കാമ്പെയ്‌നുകളുടെ ഭാഗമായി ഫത്‌വകളും പ്രഭാഷണങ്ങളും നൽകുന്നതിനായി 300 പണ്ഡിതന്മാരെയും അഭിഭാഷകരെയും നിയോഗിച്ചിട്ടുണ്ട്.

Published

|

Last Updated

മക്ക| ഹജ്ജ് വേളയിൽ തീർത്ഥാടകർക്കായി ഇസ്ലാമിക കാര്യ മന്ത്രാലയം ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ ആരംഭിച്ചു.അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ടർക്കിഷ്, ഉറുദു, ഇന്തോനേഷ്യൻ, ബംഗാളി, ഹൗസ, അംഹാരിക്, ഹിന്ദി തുടങ്ങിയ പത്ത് ഭാഷകളിൽ  സേവനം ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.

ഇസ്ലാമിക നിയമങ്ങൾക്കനുസൃതമായി ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുന്നതിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ തീർത്ഥാടകരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനും ഹജ്ജുമായി ബന്ധപ്പെട്ട മതപരമായ വിധികൾ (ഫത്‌വകൾ) നൽകുന്നതിന്റെ ഭാഗമായാണ്  ഇസ്ലാമിക കാര്യ, ദഅ്‌വ, ഗൈഡൻസ് മന്ത്രാലയം ഹെൽപ്പ്‌ലൈൻ ആരംഭിച്ചത്.

ഈ വർഷത്തെ ഹജ്ജ് സീസണിൽ ആഭ്യന്തര ഹജ്ജ് കാമ്പെയ്‌നുകളുടെ ഭാഗമായി ഫത്‌വകളും പ്രഭാഷണങ്ങളും നൽകുന്നതിനായി 300 പണ്ഡിതന്മാരെയും അഭിഭാഷകരെയും നിയോഗിച്ചിട്ടുണ്ട്. തീർത്ഥാടന വേളയിൽ ഏറ്റവും ഉയർന്ന നിലവാരമുള്ള പരിചരണം നൽകുന്നതിന്റെ ഭാഗമായുള്ള ഈ സൗജന്യ സേവനം എല്ലാ തീർത്ഥാടകരും പൂർണ്ണമായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

ഹജ്ജ് വേളയിൽ തീർത്ഥാടകർ പതിവായി സന്ദർശിക്കുന്ന മക്കയിലെ പ്രധാന മീഖാത്തായ മസ്ജിദ് ആയിഷയിൽ മാർഗ്ഗനിർദ്ദേശ സേവനങ്ങൾ നൽകി വരുന്നുണ്ട്. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പരിശോധനാ സംഘങ്ങൾ 24 മണിക്കൂറും ഫീൽഡ് മോണിറ്ററിംഗ് ടൂറുകൾ നടത്തുന്നുണ്ടെന്നും ഇസ്ലാമിക കാര്യ, ദഅ്‌വ, ഗൈഡൻസ് മന്ത്രാലയം  വ്യക്തമാക്കി.

Latest