Connect with us

hema committee report

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി; നിരാശാജനകമെന്ന് ഡബ്ല്യു സി സി

റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ പ്രശ്‌നമില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത താരസംഘടനയായ അമ്മയുടെ പ്രതിനിധികള്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | സിനിമാ മേഖലയിലെ വനിതാ ചൂഷണവും മറ്റ് പ്രശ്‌നങ്ങളും പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ തീര്‍ത്തുപറഞ്ഞു. ഇതോടെ ചര്‍ച്ച നിരാശാജനകമെന്ന് ഡബ്ല്യു സി സി അറിയിച്ചു.

റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ പ്രശ്‌നമില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത താരസംഘടനയായ അമ്മയുടെ പ്രതിനിധികള്‍ പറഞ്ഞു. ജസ്റ്റിസ് ഹേമയെ ഉള്‍പ്പെടുത്തി യോഗം വേണമെന്നും ഡബ്ല്യു സി സി ആവശ്യപ്പെട്ടിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു.

ഹേമ കമ്മിറ്റിയുടെ നിര്‍ദേശങ്ങളും നിഗമനങ്ങളും അറിയണമെന്നാണ് ഡബ്ല്യു സി സി പ്രതിനിധികള്‍ പറയുന്നത്. എന്തിന്റെയടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങളും നിഗമനങ്ങളും ഉണ്ടായതെന്ന് അറിയാന്‍ റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവിടേണ്ടതുണ്ടെന്നും ഡബ്ല്യു സി സി പ്രതിനിധികള്‍ പറഞ്ഞു.

സിനിമാ രംഗത്ത് മോശം അനുഭവങ്ങളുണ്ടായ പല വ്യക്തികളുടെയും തുറന്നുപറച്ചിലും മൊഴികളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉണ്ട് എന്നതിനാലാണ് സര്‍ക്കാര്‍ മുഴുവനായും പുറത്തുവിടാത്തത്. പകരം, നിഗമനങ്ങളും നിര്‍ദേശങ്ങളും പുറത്തുവിടുകയായിരുന്നു. എന്നാല്‍, അതിജീവിതകളുടെ പേരും മറ്റും പരസ്യമാക്കാതെ മറ്റ് ഭാഗങ്ങള്‍ പുറത്തുവിടണമെന്നാണ് ഡബ്ല്യു സി സിയുടെ ആവശ്യം.