Connect with us

Kerala

മന്ത്രി പി എ മുഹമ്മദ് റിയാസും വിദേശ പര്യടനത്തിന്; 19ന് പാരിസിലേക്ക്

പാരിസില്‍ നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിലാകും മന്ത്രി മന്ത്രി പങ്കെടുക്കുക

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും യൂറോപ്യന്‍ പര്യടനത്തിന് മുന്‍പ് പാരിസ് സന്ദര്‍ശനത്തിന് ഒരുങ്ങി മന്ത്രി പി എ മുഹമ്മദ് റിയാസ് . ഈ മാസം 19 മുതല്‍ 24 വരെ മന്ത്രി പാരീസ് സന്ദര്‍ശിക്കും.

ഈ മാസം 19ന് പാരിസില്‍ നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിലാകും മന്ത്രി മന്ത്രി പങ്കെടുക്കുക. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യൂറോപ്പ് യാത്ര ഒക്ടോബര്‍ ആദ്യവാരമാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടര്‍ന്നാണ് യാത്ര. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും.ലണ്ടന്‍ സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

 

Latest