Connect with us

No money back

സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടിയില്ല; ആത്മഹത്യക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു

നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരമാണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം | ബാങ്കില്‍ നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു.

തിരുവനന്തപുരം നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരമാണ് മരിച്ചത്. പെരുമ്പഴുതൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്തത്. അഞ്ച് ലക്ഷം രൂപയാണ് തോമസ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നതെന്നു ബന്ധുക്കള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

 

Latest