Connect with us

govt& governor conflict

മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കാണും

ലഹരി ബോധവത്ക്കരണ പരിപാടിക്ക് ക്ഷണിക്കാനാണ് കൂടിക്കാഴ്ച

Published

|

Last Updated

തിരുവനന്തപുരം |  സര്‍ക്കാറുമായുള്ള ഏറ്റമുട്ടല്‍ തുടരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും കാണും. വൈകിട്ട് മൂന്നിന് രാജ്ഭവനില്‍ നേരിട്ടെത്തിയാണ് കൂചിക്കാഴ്ച. സംസ്ഥാന സര്‍ക്കാറിന്റെ ലഹരി ബോധവല്‍ക്കരണ പരിപാടിക്ക് ക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് വിശദീകണം. ബില്ലുകള്‍ ഒപ്പിടുന്നതിലടക്കം സര്‍ക്കാറുമായി കലഹരിക്കുന്ന ഗവര്‍ണറോടെ മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമോയെന്ന് വ്യക്തമല്ല.

രണ്ടാഴ്ചത്തെ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനായി ഗവര്‍ണര്‍ ഇന്ന് വൈകിട്ട് ഡല്‍ഹിയിലേക്ക് തിരിക്കും. ഒരു മാസത്തിന് ശേഷമേ കേരളത്തിലേക്ക് മടങ്ങി വരൂ എന്നാണ് റിപ്പോര്‍ട്ട്. നിയമസഭ പാസാക്കിയ അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നു. വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.

അതേസമയം സര്‍വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. നാല് ബില്ലുകളില്‍ തീരുമാനമായിട്ടില്ല. 11 ബില്ലുകളായിരുന്നു നിയമസഭയില്‍ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി എത്തിയത്.