Connect with us

National

ഗുജറാത്തിലെ രാസവസ്തു നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം; നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

അമിത മർദ്ദത്താൽ നിർമാണശാലയിലെ പൈപ്പ് പൊട്ടിത്തെറിച്ച് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം

Published

|

Last Updated

ഗാന്ധിനഗര്‍ | ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിൽ ഛത്രല്‍ ജി ഐ ഡി സിയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഝാര്‍ഖണ്ഡ് സ്വദേശികളായ വിനോദ് കുമാര്‍ സിംഗ് (42), തെഡ ദെഹാരി (18), സിക്കന്ദര്‍ ലഖന്‍ ദെഹാരി (40), ഉദയ്പൂര്‍ സ്വദേശി ലക്ഷ്മണ്‍ മീണ എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. രാസവസ്തുക്കള്‍ അടങ്ങിയ പ്രഷര്‍ വെസലിലേക്ക് പൈപ്പ് ഘടിപ്പിക്കുന്നതിനിടെ അമിത മര്‍ദ്ദം മൂലം പൈപ്പ് പൊട്ടിത്തെറിച്ച് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യാന്ത്ര തകരാറാണോ സുരക്ഷാ മാനദണ്ഡങ്ങളുടെ വീഴ്ചയാണോ അപകടത്തിന് കാരണമെന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ഫോറന്‍സിക് സംഘം അന്വേഷിച്ചു വരികയാണ്.

Content Highlights: Four workers died in a chemical factory explosion at Chhatral GIDC in Gandhinagar, Gujarat. The incident occurred during pipe connection to a pressure vessel due to excessive pressure. Police and forensic teams are investigating whether mechanical failure or safety breaches caused the blast.

---- facebook comment plugin here -----

Latest