Kerala
നാളെത്തെ പ്ലസ് വണ് ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി
ഇടുക്കിയില് നാളെ സി പി എം ഹര്ത്താല് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്
തിരുവനന്തപുരം | നാളെ നടക്കേണ്ടിയിരുന്ന ഹയര് സെക്കന്ററി പ്ലസ് വണ് ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു. ഇടുക്കിയില് ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നാളെ സി പി എം ഹര്ത്താല് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഹര്ത്താല് മൂലം വിദ്യാര്ഥികള്ക്കും രക്ഷിതാക്കള്ക്കും നേരിടേണ്ടി വന്നേക്കാവുന്ന യാത്രാസൗകര്യ തടസ്സങ്ങള് കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെക്കാന് പരീക്ഷാ ബോര്ഡ് തീരുമാനിച്ചത്.
Content Highlights: The Higher Secondary Plus One Improvement exam scheduled for tomorrow has been postponed. The decision was taken due to the CPM hartal called in Idukki over land issues. Revised dates will be announced later by the examination board.


