Connect with us

National

കൊണോട്ട് പ്ലേസിലെ നാളത്തെ പ്രതിഷേധം; ദീപ്കെക്കും സി ജെ പിക്കുമെതിരെ മുന്‍കൂര്‍ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലീസ്

കൊണോട്ട് പ്ലേസ് പരിസരത്തെ കച്ചവടക്കാരന്‍ നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ കൊണോട്ട് പ്ലേസില്‍ സി ജെ പി നാളെ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരിക്കേ, പാര്‍ട്ടിക്കും സ്ഥാപക നേതാവ് അഭിജിത് ദീപ്‌കെക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലീസ്. കൊണോട്ട് പ്ലേസ് പരിസരത്തെ കച്ചവടക്കാരന്‍ നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധം വ്യാപാരികളെ ബാധിക്കുന്നുണ്ടെന്ന് കാണിച്ചാണ് കച്ചവടക്കാരന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി ജെ പി നാളെ കൊണോട്ട് പ്ലേസില്‍ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് ഡല്‍ഹി കോര്‍പറേഷന്‍ അനുമതി നിഷേധിച്ചിട്ടുണ്ട്.

അതിനിടെ, ഡല്‍ഹിയില്‍ ഇന്നും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം നടന്നു. ദേശീയ പതാകയുമേന്തി എ ഐ എസ് എഫ്-എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചയോടെ മിന്നല്‍ സമരവുമായി രംഗത്തെത്തി. കനത്ത മഴയെ അവഗണിച്ച് നടന്ന പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പോലീസ് തടയുകയും അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.

Content Highlights: Delhi Police have issued warnings of strict preventive measures against CJP leader Abhijeet Dipke and other demonstrators planning a gathering at Connaught Place. Security has been heavily reinforced across the area to maintain law and order following recent tensions. Authorities remain on high alert to handle any unauthorized public assemblies.

---- facebook comment plugin here -----

Latest