International
ഹൂത്തി ആക്രമണം: റിയാദില് നടക്കാനിരുന്ന ജി സി സി-ഇ യു ഉച്ചകോടി മാറ്റിവച്ചു
ഹൂത്തികള് മിസൈല്, ഡ്രോണ് ആക്രമണങ്ങള് ശക്തമാക്കിയതും വിദേശ പ്രതിനിധികള്ക്ക് രാജ്യത്ത് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഉച്ചകോടി മാറ്റിയത്.
റിയാദ് | സഊദി തലസ്ഥാനമായ റിയാദില് നടക്കേണ്ടിയിരുന്ന രണ്ടാമത് ഗള്ഫ് കോര്പറേഷന് കൗണ്സില്-യൂറോപ്യന് യൂണിയന് ഉച്ചകോടി മാറ്റിവച്ചു. യമനിലെ ഹൂത്തി വിമതര് സഊദിയിലെ സിവിലിയന് കേന്ദ്രങ്ങള്ക്ക് നേരെ മിസൈല്, ഡ്രോണ് ആക്രമണങ്ങള് ശക്തമാക്കിയതും വിദേശ പ്രതിനിധികള്ക്ക് രാജ്യത്ത് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഉച്ചകോടി മാറ്റിയത്. യൂറോപ്യന് കൗണ്സിലും ജി സി സി ജനറല് സെക്രട്ടേറിയറ്റും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഇരുപക്ഷവും ചേര്ന്ന് ആലോചിച്ച ശേഷം അനുയോജ്യമായ മറ്റൊരു തീയതി പിന്നീട് പ്രഖ്യാപിക്കും.
ഇരു മേഖലകളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമായി മുന്നോട്ട് കൊണ്ടുപോകാന് ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില് ഹൂത്തികള് നടത്തിയ മിസൈല് ആക്രമണത്തെ തുടര്ന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്ത്തനം താത്ക്കാലികമായി നിര്ത്തിവച്ചിരുന്നു. സമീപ വര്ഷങ്ങളില് രാജ്യത്തുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്.
Content Highlights:
The scheduled GCC-EU Summit in Riyadh has been postponed following a recent Houthi attack. Regional security concerns prompted diplomatic authorities to defer the high-level meeting. Further details regarding the rescheduled dates and security measures are awaited from official Gulf sources.



