Kozhikode
'സഹായി'യിലേക്ക് മരുന്നുകളുമായി മിഹ്റാസ്
നിത്യരോഗികള്‍ക്കും മറ്റും 'സഹായി'യില്‍ നിന്ന് സൗജന്യമായാണ് മരുന്നുകള്‍ നല്‍കുന്നത്.
മിഹ്റാസ് ഹോസ്പിറ്റല്‍ സഹായിയിലേക്ക് നല്‍കുന്ന മരുന്നുകള്‍ എസ് വൈ എസ് നേതാക്കള്‍ സ്വീകരിക്കുന്നു.
കോഴിക്കോട് | മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് 30 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടന ‘സഹായി’ വാദി സലാമിലേക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കി നോളജ് സിറ്റിയിലെ മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍.
മിഹ്റാസ് മാനേജ്മെന്റ് പ്രതിനിധികളായ ഇബ്നു ബാസ്, അഫ്സല്‍ കോളിക്കല്‍, ജ്യോതിഷ് പോള്‍ എന്നിവരില്‍ നിന്ന് എസ് വൈ എസ് സംസ്ഥാന ഭാരവാഹികളായ കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, കലാം മാവൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ എളേറ്റില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മരുന്നുകള്‍ സ്വീകരിച്ചത്. നിത്യരോഗികള്‍ക്കും മറ്റും ‘സഹായി’യില്‍ നിന്ന് സൗജന്യമായാണ് മരുന്നുകള്‍ നല്‍കുന്നത്.
ചടങ്ങില്‍ ജില്ലാ ഭാരവാഹികളായ ഇബ്റാഹീം സഖാഫി താത്തൂര്‍, ഹാമിദലി സഖാഫി, ഒ ടി ശഫീഖ് സഖാഫി, അശ്റഫ് സഖാഫി, ബശീര്‍ പുല്ലാളൂര്‍, ഡോ. അബൂബക്കര്‍ നിസാമി, എം ടി ശിഹാബുദ്ദീന്‍ സഖാഫി, മജീദ് പൂത്തൊടി, ശംസുദ്ദീന്‍ പെരുവയല്‍, സമദ് സഖാഫി മായനാട്, നിഷാദ് കാരമൂല സംബന്ധിച്ചു.







