Connect with us

Editors Pick

ലോകത്തിലെ ഏറ്റവും വേഗതയേറിയ എലിയെ പരിചയപ്പെടാം

വേട്ടക്കാരിൽ നിന്ന് വേഗത്തിൽ രക്ഷപ്പെടാൻ സഹായിക്കുന്ന നീണ്ടതും ശക്തവുമായ പിൻകാലുകളാണ് ഇവയ്ക്കുള്ളത്.

Published

|

Last Updated

നാട്ടിലും വീട്ടിലും സാധാരണയായി നാം കാണുന്നതു കുഞ്ഞിനെലികളും ചുണ്ടെലികളും പെരുച്ചാഴികളെയും ഒക്കെയാണ്.എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ എലിയെ കുറിച്ച് അറിഞ്ഞാലോ.

സസ്യ ബുക്ക് ആയ ഈ വേഗതക്കാരന്റെ പേര് പാറ്റഗോണിയൻ മാര എന്നാണ്.ഇവനാണ് ലോകത്തിലെ ഏറ്റവും വേഗത കൂടിയ എലി. മണിക്കൂറിൽ 37 മൈൽ വരെ വേഗത്തിൽ ഓടാൻ ഇതിന് കഴിയും. ഈ അതുല്യജീവികൾ അർജന്റീനയിലും പാറ്റഗോണിയയിലും ആണ് ജീവിക്കുന്നത്. ചെറിയ മാനിനോട് സാമ്യമുള്ള ശരീരവും നീണ്ടമുയൽ ചെവിയും ഇവയ്ക്കുണ്ട്.

വേട്ടക്കാരിൽ നിന്ന് വേഗത്തിൽ രക്ഷപ്പെടാൻ സഹായിക്കുന്ന നീണ്ടതും ശക്തവുമായ പിൻകാലുകളാണ് ഇവയ്ക്കുള്ളത്.തെക്കേ അമേരിക്കയുടെ തെക്ക് ഭാഗങ്ങളിൽ താരതമ്യേന തുറന്ന ആവാസ വ്യവസ്ഥകളിൽ ആണ് ഇവ താമസിക്കുന്നത്. നീണ്ട ചെവികളോടൊപ്പം വലിയ നഖങ്ങളുള്ള കാലുകളാണ് ഇവയ്ക്ക്. ചീറ്റ പോലുള്ള മറ്റുചില ജീവികളെ പോലെ അത്രയ്ക്ക് വേഗത ഇല്ലെങ്കിലും പാറ്റഗോണിയൻ മാരകൾ ഇപ്പോഴും എലികളിൽ ഏറ്റവും വേഗതയെറിയവരാണ്.

വളരെ വേഗത്തിൽ ഓടുന്നതിനോടൊപ്പം തന്നെ മുയലുകളെ പോലെ ചാടാനും ഇവയ്ക്ക് കഴിവുണ്ട്. ഓടാൻ ഉപയോഗിക്കുന്ന അതേ പിൻകാലുകൾ തന്നെയാണ് ഇവ മാളങ്ങൾ തയ്യാറാക്കാനും ഉപയോഗിക്കുന്നത്.പാറ്റഗോണിയൻ മാരകൾക്ക് കാട്ടിൽ 10 വർഷം വരെയും കൂട്ടിലടച്ചാൽ 14 വർഷം വരെയും ജീവിക്കാൻ കഴിയും.

Latest