Connect with us

Kerala

മാധ്യമ പ്രവര്‍ത്തകന്‍ എം എസ് സന്ദീപ് കൂട്ടിക്കല്‍ നിര്യാതനായി

മംഗളം ദിനപത്രത്തിന്റെ ലേഖകനായി വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സന്ദീപ് നിലവില്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലായി ജോലി ചെയ്തു വരികയായിരുന്നു.

Published

|

Last Updated

കോട്ടയം | മാധ്യമ പ്രവര്‍ത്തകന്‍ എം എസ് സന്ദീപ് കൂട്ടിക്കല്‍ (37) നിര്യാതനായി. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയാണ്. മണിമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മംഗളം ദിനപത്രത്തിന്റെ ലേഖകനായി വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സന്ദീപ് നിലവില്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്.

Latest