Connect with us

mattool ifthar

അബൂദബിയില്‍ മാട്ടൂലിന്റെ ഇഫ്താര്‍ വിരുന്ന് നാടിന്റെ സ്‌നേഹ സംഗമമായി

നൂറോളം കുടുംബിനികള്‍ അവരുടെ വീടുകളില്‍ തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന പലഹാരങ്ങള്‍ കൊണ്ടും മറ്റു വിഭവങ്ങള്‍ കൊണ്ടും വിരുന്ന് ശ്രദ്ധേയമായി

Published

|

Last Updated

അബൂദബി | എസ് വൈ എസ് മാട്ടൂല്‍ സര്‍ക്കിള്‍ അബൂദബി കമ്മറ്റിയും മന്‍ശഉ മാട്ടൂല്‍ അബൂദബി ചാപ്റ്ററും കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് ഒരു നാടിന്റെ സ്‌നേഹ സംഗമമായി.

വര്‍ഷങ്ങളായി അബൂദബിയില്‍ നടത്തി വരുന്ന മാട്ടൂല്‍ ഇഫ്താര്‍ വിരുന്ന് നൂറോളം കുടുംബിനികള്‍ അവരുടെ വീടുകളില്‍ തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന പലഹാരങ്ങള്‍ കൊണ്ടും മറ്റു വിഭവങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. ഗൃഹാതുരത്വം വിളിച്ചോതിയ മാട്ടൂല്‍ ഇഫ്താര്‍ വിരുന്നില്‍ മാട്ടൂല്‍ നിവാസികളായ പ്രായം ചെന്നവരും സ്ത്രീകളും കുട്ടികളും സംബന്ധിച്ചു. ഇതര സംഘടന പ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, പണ്ഡിതര്‍ എന്നിവരുടെ സാന്നിധ്യവുമുണ്ടായി.

മന്‍ശഉ മുദരിസ് സിറാജുദ്ദീന്‍ ഫാളിലി ഉദ്ഘാടനം ചെയ്തു. മര്‍ക്കസ് നോളജ് സിറ്റി ഡയറക്ടര്‍ അബ്ദുല്‍ ഹക്കീം അസ്ഹരി മുഖ്യ അതിഥിയായിരുന്നു. എസ് വൈ എസ് അബുദാബി മാട്ടൂല്‍ സര്‍ക്കിള്‍ പ്രിസഡന്റ് ഉസ്മാന്‍ സഖാഫിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സംഗമത്തില്‍ പ്രോഗ്രാം ചെയര്‍മാന്‍ ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. ഖുറൈഷ് മട്ടൂല്‍ സ്വാഗതം പറഞ്ഞു.

പടം:
എസ് വൈ എസ് മാട്ടൂല്‍ സര്‍ക്കിള്‍ അബീദബി കമ്മറ്റിയും മന്‍ശഉ മാട്ടൂല്‍ അബൂദബി ചാപ്റ്ററും കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ മുഖ്യാതിഥിയായ മര്‍ക്കസ് നോളജ് സിറ്റി ഡയറക്ടര്‍ അബ്ദുല്‍ ഹക്കീം അസ്ഹരി സംസാരിക്കുന്നു

Latest