Kerala
ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ശ്രീറാം ആലപ്പുഴ ജില്ലാ കലക്ടര്‍, രേണുരാജിനെ എറണാകുളത്തേക്ക് മാറ്റി
എറണാകുളം ജില്ലാ കലക്ടറായ ജാഫര്‍ മാലിക്കിനെ പി ആര്‍ ഡി ഡയറക്ടറായി നിയമിച്ചു
തിരുവനന്തപുരം | ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചു. നേരത്തെ ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം നിലവില്‍ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ്.
എറണാകുളം ജില്ലാ കലക്ടറായ ജാഫര്‍ മാലിക്കിനെ പി ആര്‍ ഡി ഡയറക്ടറായി നിയമിച്ചു. തിരുവനന്തപുരം ജില്ലാ കലക്ടര്‍ നവ്ജ്യോത് ഖോസയെ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാക്കി. ശ്രീറാം വെങ്കിട്ടരാമന്‍ വഹിച്ചിരുന്ന സ്ഥാനമാണിത്. എം ജി രാജമാണിക്യമാണ് പുതിയ റൂറല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍. എസ് ഹരികിഷോറിന് കെ എസ് ഐ ഡി സി ചുമതല കൂടി നല്‍കി.
ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയും നിലവില്‍ ആലപ്പുഴ കലക്ടറുമായ രേണു രാജിനെ എറണാകുളം കലക്ടറായി നിയമിച്ചു. ജെറോമിക് ജോര്‍ജ് തിരുവനന്തപുരം കലക്ടറാകും.



