Kerala
കുര്‍ബാന ഏകീകരണ തര്‍ക്കം: ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്
അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് പ്രവേശിക്കാന്‍ ബിഷപ്പിന് മതിയായ സുരക്ഷ ഉറപ്പാക്കാനാണ് നിര്‍ദേശം.

കൊച്ചി | ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. കുര്‍ബാന ഏകീകരണ തര്‍ക്കം സംബന്ധിച്ച ഹരജിയിലാണ് ഉത്തരവ്.
അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് പ്രവേശിക്കാന്‍ ബിഷപ്പിന് മതിയായ സുരക്ഷ ഉറപ്പാക്കാനാണ് നിര്‍ദേശം. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് സെന്റ് മേരീസ് ബസിലിക്കയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിരുന്നു.
---- facebook comment plugin here -----