Connect with us

Kerala

മസാല ബോണ്ട് കേസ്; ഇ ഡി സമന്‍സിനെതിരായ തോമസ് ഐസകിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേസില്‍ അടുത്ത ചൊവ്വാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയത്.

Published

|

Last Updated

കൊച്ചി  | മസാലബോണ്ട് കേസില്‍ ഇ ഡി സമന്‍സ് അയച്ച നടപടി ചോദ്യം ചെയ്ത് മുന്‍ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെ എം എബ്രഹാമും നല്‍കിയ ഹരജികള്‍ ഇന്ന് ഹൈക്കോടതിയുടെ മുന്നില്‍ പരിഗണനക്കെത്തും. നിയമവിരുദ്ധവും ഏകപക്ഷീയവുമായി സമന്‍സ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിള്‍ ബഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് ഇ ഡി നടപടിയെന്നുമാണ് ഇരുവരുടെയും ഹരജിയില്‍ പറയുന്നത്

കേസില്‍ അടുത്ത ചൊവ്വാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയത്. ഈ നോട്ടിസിലെ നടപടികള്‍േ സ്റ്റ ചെയ്യണമെന്നും ഐസക് ആവശ്യപ്പെടുന്നു. എന്നാല്‍ അന്വേഷണവുമായി ഐസകും കിഫ്ബി ഉദ്യോഗസ്ഥരും സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്

 

Latest