Connect with us

Business

ഐ എ എസ് സ്വപ്‌നങ്ങള്‍ക്ക് വഴി തുറന്ന് മര്‍കസ് നോളജ് സിറ്റി

ഡിജിറ്റൽ ബ്രിഡ്ജ് ഇൻറർനാഷണൽ - വേദിക് ഐ എ എസ് അക്കാദമിയുമായി ധാരണാപത്രം ഒപ്പുവെച്ചു

Published

|

Last Updated

നോളജ് സിറ്റി | ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് തുടങ്ങിയ സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുകയും യു പി എസ് സി പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുകയും ചെയ്യുന്ന ബൃഹത് പദ്ധതിയുമായി മര്‍കസ് നോളജ് സിറ്റി. ഇതിന്റെ മുന്നോടിയായി മര്‍കസ് നോളജ് സിറ്റിയിലെ ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്റര്‍നാഷണ (ഡി ബി ഐ)ലും ഇന്ത്യയിലെ പ്രധാന സിവില്‍ സര്‍വീസ് അക്കാദമിയായ വേധിക് ഐ എ എസ് അക്കാദമിയും തമ്മില്‍ ധാരണാ പത്രം ഒപ്പുവച്ചു.

ചടങ്ങില്‍ വേധിക് ഐ എ എസ് അക്കാദമി സി ഇ ഒ ജെയിംസ് മാറ്റം, മര്‍കസ് നോളജ് സിറ്റി സി ഒ ഒ ഡോ. സയ്യിദ് നിസാം റഹ്‌മാന്‍, ഡി ബി ഐ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുര്‍റഹ്‌മാന്‍ ചാലില്‍, ചെയര്‍മാന്‍ എന്‍ജി. മൊയ്തീന്‍ കോയ, ഡയറക്ടര്‍മാരായ എ കെ അബ്ദുല്‍ ഗഫൂര്‍, ഇ സഹല്‍, പി എം നൗഷാദ്, ലുധിന്‍ വര്‍ഗീസ്, ബാബു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പദ്ധതിയുടെ ഔദ്യോഗിക സമര്‍പ്പണവും ഉദ്ഘാടനവും ഈ മാസം 12ന് രാവിലെ 10 മണിക്ക് മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കും. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരടക്കം നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. മികവുറ്റ ഉദ്യോഗാര്‍ഥികളെ സിവില്‍ സര്‍വീസ് രംഗത്ത് എത്തിക്കാന്‍ കൃത്യമായ പരിശീലനം നല്‍കാനാണ് ഐ എ എസ് അക്കാദമി വഴി മര്‍കസ് നോളജ് സിറ്റി ശ്രമിക്കുന്നത്.

Latest